റംഷീദ് ചികിത്സാ സഹായഫണ്ട് കൈമാറി
Wednesday, October 8, 2014 8:02 AM IST
റിയാദ്: രണ്ട് വൃക്കകളും തകരാറിലായതിനാല്‍ വൃക്ക മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനാകുന്ന നിലമ്പൂര്‍ ചന്തക്കുന്നിലെ റംഷീദിന്റെ ചികിത്സാ സഹായ ഫണ്ടിലേക്ക് ധനാസമാഹരണം നടത്തുന്നതിനായി റിയാദിലെ നിലമ്പൂര്‍ പ്രവാസി സംഘടനയുടെ നേതൃത്വത്തില്‍ രൂപീകരിച്ച റംഷീദ് ചികിത്സാ സഹായസമിതി സ്വരൂപിച്ച രണ്ട് ലക്ഷം രൂപാ സമിതി ചെയര്‍മാന്‍ സൈനുല്‍ ആബിദീനില്‍ നിന്നും സംഘടനാ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ ഏറ്റുവാങ്ങി.

ചടങ്ങില്‍ സമിതി കണ്‍വീനര്‍ മൈത്രി റസാഖ് അധ്യക്ഷത വഹിച്ചു. അഷ്റഫ് പി.കെ, സുല്‍ഫിക്കര്‍ ചെമ്പാല, ഹൈദര്‍ അലി കെ, അന്‍വര്‍ പി, ഉനൈസ്, ജാഫര്‍ എം, ഫൈസല്‍ എം എന്നിവര്‍ പ്രസംഗിച്ചു. ഹിദായത്ത് ചുള്ളിയില്‍ സ്വാഗതവും ജാസിദ് അത്തിമണ്ണില്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍