വാടാനപള്ളി വൈവ് കൂട്ടായ്മയുടെ ഈദ് മീറ്റ് ഒക്ടോബര്‍ ഒമ്പതിന്
Wednesday, October 8, 2014 5:00 AM IST
അബുദാബി: വാടാനപള്ളി വൈവ് കൂട്ടായ്മ ഒക്ടോബര്‍ ഒമ്പതിന് (വ്യാഴം) ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ അബുദാബിയില്‍ ഈദ് മീറ്റ് സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു.

പരിപാടിയില്‍ ഗ്യാസ്കോ വൈസ് പ്രസിഡന്റും ബിസിഎസ് ചെയര്‍മാനുമായ അദെല്‍ അല്‍ ഹാഷിമി മുഖ്യാതിഥി ആയിരിക്കും. ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി മുഹമ്മദ് ഷാഹിദ് ആലം, ഇന്ത്യന്‍ എംബസി ഡിഫന്‍സ് അഡ്വൈസര്‍ പ്രേം കുമാര്‍ തുടങ്ങിയ വിശിഷ്ട വ്യക്തികളും അബുദാബിയിലെ പ്രമുഖ സംഘടനാ നേതാക്കളും ഈദ് മീറ്റില്‍ പങ്കെടുക്കും. വൈകുന്നേരം ഏഴിന് ആരംഭിക്കുന്ന പരിപാടികളില്‍ ഒപ്പന, കോല്‍കളി, ദഫ്മുട്ട് തുടങ്ങി കുട്ടികളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികളും മാപ്പിളപാട്ടുകളും ഉണ്ടായിരിക്കും.