ബാള്‍ട്ടിമോറില്‍ യുവജന ധ്യാനം ഒക്ടോബര്‍ 24 മുതല്‍ 26 വരെ
Wednesday, October 8, 2014 1:29 AM IST
വാഷിംഗ്ടണ്‍ ഡിസി: ബാള്‍ട്ടിമോര്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ക്കായുള്ള വാരാന്ത്യ ധ്യാനം ഒക്ടോബര്‍ 24 മുതല്‍ 26 വരെ തീയതികളില്‍ ഒരുക്കുന്നു. മിഡില്‍ സ്കൂള്‍ മുതല്‍ കോളേജ് വരെയുള്ളവര്‍ക്ക് പങ്കെടുക്കാവുന്ന ഈ ധ്യാനത്തില്‍ ഓരോ വിഭാഗത്തിനും പ്രത്യേകം ക്ളാസുകള്‍ ഉണ്ടായിരിക്കും.

പ്രസിദ്ധ യുവജനധ്യാന പ്രസംഗകനായ ഫാ. അഗസ്റിനൊ ടോറസ് ഈ ധ്യാനത്തിനു നേതൃത്വം നല്കും. അസുലഭമായ ഈ അവസരം പ്രയോജനപ്പെടുത്തി ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ യുവജനങ്ങളെയും ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ.ജയിംസ് നിരപ്പേല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബോബിന്‍ രാജന്‍: 4439863157 , റീനി പെരേര: 4439382214.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം