ടോമി അഗസ്റ്റിന്‍ തെക്കേക്കര ഫിലഡല്‍ഫിയയില്‍ നിര്യാതനായി
Wednesday, October 8, 2014 1:29 AM IST
ആലുവ: ആലുവ സ്വദേശിയും ഫിലഡല്‍ഫിയ സീറോ മലബാര്‍ പള്ളി മുന്‍ കൈക്കാരനുമായിരുന്ന (2011-12) ടോമി അഗസ്റിന്‍ തെക്കേക്കര (48) ഹൃദയാഘാതം മൂലം നിര്യാതനായി. ബോംബെയിലും സൌദിയിലും ജോലി ചെയ്ത ശേഷമാണ് അമേരിക്കയിലേക്കു കുടിയേറിയത്. എസ്എംസിസി ചാപ്റ്റര്‍ ട്രഷറര്‍ ആയിരുന്നു. എകെഇആര്‍ ഷിപ്പ്യാര്‍ഡിലാണു ജോലി ചെയ്തിരുന്നത്.

ഭാര്യ ഷീബ ടോമി ചമ്പക്കുളം ചേലേക്കാട് കുടുംബാംഗം. ഒസ്റിന്‍, അഗ്സന്‍ എന്നിവര്‍ മക്കള്‍. നെല്‍സന്‍ (ഫിലഡല്‍ഫിയ),മേമി ഷാബു (ആലുവ), മിനി ആന്റണി (ഫിലഡല്ഫിയ) എന്നിവര്‍ സഹോദരങ്ങളാണ്. സാമുഹിക സാംസ്കാരിക രംഗത്ത് സജീവമായ കുര്യാക്കോസ് കുടക്കച്ചിറയുടെ ഭാര്യാസഹോദരിയുടെ പുത്രനാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 2158285133; 2156987351.

റിപ്പോര്‍ട്ട്: വിന്‍സെന്റ് ഇമ്മാനുവല്‍