മന്ത്രിമാര്‍ക്ക് ഇച്ഛാശക്തിയുണ്െടങ്കില്‍ അഴിമതി നിയന്ത്രിക്കാം: ടി.എസ് ജോണ്‍
Tuesday, October 7, 2014 8:02 AM IST
ന്യൂയോര്‍ക്ക്: ധാരാളം ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്െടങ്കിലും ഇന്നും കേരളത്തിന്റെ ശാപം അഴിമതിയും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയുമാണെന്ന് മുന്‍ സ്പീക്കറും മന്ത്രിയുമായിരുന്ന കേരളാ കോണ്‍ഗ്രസ് നേതാവ് ടി.എസ് ജോണ്‍.

സ്വകാര്യ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ അദ്ദേഹം പ്രവാസി കേരള കോണ്‍ഗ്രസ് ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറച്ചുനാള്‍ മാത്രമേ താന്‍ മന്ത്രി ആയിരുന്നുവുള്ളൂവെങ്കിലും താന്‍ കൈകാര്യം ചെയ്ത സിവില്‍ സപ്ളൈസ് വകുപ്പിലെ അഴിമതി അക്കാലത്ത് പൂര്‍ണമായി ഇല്ലാതാക്കാന്‍ സാധിച്ചതായി അദ്ദേഹം പറഞ്ഞു. മദ്യ നിരോധനത്തെ പൂര്‍ണമായി അനുകൂലിക്കുന്നതായി ജോണ്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ധാരാളം ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്െടന്നും അതുകൊണ്ടുതന്നെ യുഡിഎഫിന്റെ തുടര്‍സര്‍ക്കാര്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ക്വീന്‍സിലെ കേരള കിച്ചണില്‍ കൂടിയ യോഗത്തില്‍ പ്രവാസി കേരള കോണ്‍ഗ്രസ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ജോണ്‍സ് സി വര്‍ഗീസ് (സലിം) അധ്യക്ഷത വഹിച്ചു. നാഷണല്‍ ജനറല്‍ സെക്രട്ടറി ഷോളി കുമ്പിളുവേലി ആമുഖ പ്രസംഗം നടത്തി. പ്രവാസി കേരള കോണ്‍ഗ്രസ് ബോര്‍ഡ് ചെയര്‍മാന്‍ സഖറിയ കരുവേലി, ജോര്‍ജ് തോമസ്, കുഞ്ഞ് മലയില്‍, ബാബു വര്‍ഗീസ്, ഏബ്രഹാം കെ. ഡാനിയേല്‍, മാത്യു ഏബ്രഹാം, ഫിലിപ്പ് മഠത്തില്‍, തോമസ് പൂവപള്ളില്‍, പ്രിന്‍സ് മാര്‍ക്കോസ്, ജേക്കബ് തോമസ്, അനില്‍, റെജീസ്, ജോണ്‍ തോമസ്, ജോസ് മലയില്‍, ജോര്‍ജ് കൊട്ടാരം തുടങ്ങിയവര്‍ പ്രസംഗിച്ചു. കേരള കോണ്‍ഗ്രസ് അനുഭാവികളും കല്ലൂപാറ നിവാസികളും ചടങ്ങില്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി