ട്രാസ്ക് മഹോത്സവം ഒക്ടോബര്‍ 10 ന്
Tuesday, October 7, 2014 7:40 AM IST
കുവൈറ്റ് : തൃശൂര്‍ അസോസിയേഷന്‍ 'മഹോത്സവം 2014' സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 10ന് (വെള്ളി) വൈകുന്നേരം അഞ്ചു മുതല്‍ അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ നടക്കുന്ന പരിപാടി ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയിന്‍ ഉദ്ഘാടനം ചെയ്യും.

മെംബര്‍മാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയും മഹോത്സവത്തില്‍ നടക്കും. മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്ന സാസ്കാരിക സമ്മേളനത്തില്‍ കുവൈറ്റിലെ പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും. തുടര്‍ന്ന് കേരളത്തിലെ പ്രശസ്ത മ്യൂസിക് ബാന്‍ഡായ മസാല കോഫി അവതരിപ്പിക്കുന്ന സംഗീത പരിപാടികളും വേദിയില്‍ അരങ്ങേറും. കഴിഞ്ഞ വര്‍ഷങ്ങളില്‍ ലക്ഷക്കണക്കിന് രൂപയുടെ സഹായധനങ്ങള്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വിതരണം ചെയ്തിട്ടുണ്ട്. അബാസിയ സക്സസ് ലൈന്‍ ഹാളില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് ടി.ജി. വേണുഗോപാല്‍, സെക്രട്ടറി ബിജു കോറോത്ത്, മഹോത്സവം പ്രോഗ്രാം കണ്‍വീനര്‍ പ്രബീഷ്, മീഡിയ കണ്‍വീനര്‍ മണിക്കുട്ടന്‍ എടക്കാട്, അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍