സെന്റ് ലൂയീസ് ഓംകാരം ഹിന്ദു മലയാളി അസോസിയേഷന്‍ ഓണാഘോഷം നടത്തി
Tuesday, October 7, 2014 6:21 AM IST
സെന്റ് ലൂയീസ്: സെന്റ് ലൂയീസ് ഓംകാരം ഹിന്ദു മലയാളി അസോസിയേഷന്റെ ഇക്കൊല്ലത്തെ ഓണാഘോഷം തിരുവാതിരകളി, കൈകൊട്ടിക്കളി തുടങ്ങിയ കലാപരിപാടികളോടെ ആഘോഷിച്ചു.

പ്രസിഡന്റ് നടേശന്‍ മാധവന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങില്‍ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെഎച്ച്എന്‍എ) പ്രസിഡന്റ് ടി.എന്‍ നായര്‍ മുഖ്യാതിഥിയായിരുന്നു.

2015 ജൂലൈ രണ്ടു മുതല്‍ ആറു വരെ ഡാളസില്‍ നടക്കുന്ന ഹിന്ദു കണ്‍വന്‍ഷനെപ്പറ്റി ടി.എന്‍ നായര്‍ വിശദീകരിച്ചു. യുവജനങ്ങള്‍ക്ക് പ്രയോജനപ്രദമായി പ്രഫഷണല്‍ സുമ്മിറ്റ്, റിലിജിയസ് ക്വിസ്, ഫാഷന്‍ ഷോ തുടങ്ങിയ നൂതനാശയങ്ങളോടെ സംഘടിപ്പിക്കുന്ന പ്രസ്തുത കണ്‍വന്‍ഷനിലേക്ക് ഏവരേയും സ്വാഗതം ചെയ്തു.

അമേരിക്കയിലെ കുട്ടികളിലും യുവജനങ്ങളിലും നമ്മുടെ ഹിന്ദു പൈതൃകത്തിന്റെ മൂല്യം പകര്‍ന്നുനല്‍കേണ്ടതിന്റെ ഉത്തരവാദിത്വം ഓര്‍മപൈടുത്തിക്കൊണ്ട് വൈവിധ്യമാര്‍ന്ന കലാപരിപാടികളാലും വിഭവസമൃദ്ധമായ സദ്യയാലും ശ്രദ്ധേയമായ ഓണാഘോഷങ്ങള്‍ വിജയകരമായി സമാപിച്ചു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍