നിര്യാതനായി
Tuesday, October 7, 2014 6:16 AM IST
കുവൈറ്റ് : കോട്ടയം സ്വദേശി കുവൈറ്റില്‍ നിര്യാതനായി. കോട്ടയം ഓണംതുരുത്ത് കണിയാന്‍തോട്ടില്‍ വീട്ടില്‍ പരേതനായ ഫിലിപ്പിന്റെ മകന്‍ ജെയിംസ് ഫിലിപ്പ് (ഷാജി -38) ആണ് മരിച്ചത്.

സുഖമില്ലാതെ കുവൈറ്റ് അദാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജെയിംസ് ഒക്ടോബര്‍ ഒന്നിനാണ് മരിച്ചത്. ശ്വാസതടസവുമായി ബന്ധപ്പെട്ട അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി അദാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം ഗുരുതരമാണെന്ന് കണ്െടത്തിയതിനെ തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റിയിരുന്നു. ഒഛഠ കമ്പനിയിലെ ഫിറ്റര്‍ ആയി കഴിഞ്ഞ ഏഴു വര്‍ഷത്തോളമായി ഇവിടെ ജോലി ചെയ്തു വരികയായിരുന്നു.

ഭാര്യ: സിബി, അമ്മ: ചിന്നമ്മ.

മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങള്‍ ഒഐസിസി കുവൈറ്റിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു. പിറന്നാള്‍ ദിനത്തിലാണ് ജെയിംസിനെ തേടി മരണമെത്തിയത്. 1976 ഒക്ടോബര്‍ ഒന്നിനാണ് ജെയിംസിന്റെ ജനനം.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍