അനുശോചിച്ചു
Tuesday, October 7, 2014 6:14 AM IST
കുവൈറ്റ്: എറണാകുളം ജില്ലാ അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനായിരുന്ന ടി.വി. മാത്യുവിന്റെ നിര്യാണത്തില്‍ അസോസിയേഷന്‍ അനുശോചനം രേഖപെടുത്തി. ബാബു ചുള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് സജി വര്‍ഗീസ്, ജനറല്‍ സെക്രട്ടറി വര്‍ഗീസ് പോള്‍, ലിസാ വര്‍ഗീസ്, എം.വൈ ബിജു, എ.സി. സന്തോഷ്, റെജി ജോര്‍ജ്, ഡെന്നി ആന്റണി എന്നിവര്‍ അനുശോചന പ്രസംഗം നടത്തി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍