മാര്‍ ജോയി ആലപ്പാട്ടിന് യാത്രയയപ്പ് നല്‍കി
Tuesday, October 7, 2014 4:41 AM IST
ഷിക്കാഗോ: സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രനായി സ്ഥാനമേറ്റ മാര്‍ ജോയി ആലപ്പാട്ടിന് ഇടവകാംഗങ്ങള്‍ സ്നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി. കഴിഞ്ഞ മൂന്നുവര്‍ഷം ഇടവക വികാരിയായിരുന്ന മാര്‍ ആലപ്പാട്ടിന്റെ സ്തുത്യര്‍ഹമായ സേവനത്തിന്റെ അസിസ്റന്റ് വികാരി ഫാ. റോയി മൂലേച്ചാലില്‍ പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. പാരീഷ് കൌണ്‍സില്‍ ട്രസ്റി മനീഷ് ജോസഫ് മറ്റ് കൈക്കാരന്മാരായ ഇമ്മാനുവേല്‍ കുര്യന്‍, ജോണ്‍ കൂള, സിറിയക് തട്ടാരേട്ട് എന്നിവരോടൊപ്പം സ്നേഹാദരവുകള്‍ അര്‍പ്പിച്ചു.

പാരീഷ് കൌണ്‍സില്‍ സെക്രട്ടറി അയീഷ ലോറന്‍സ് പിതാവിന് ആശംസകള്‍ നേര്‍ന്നു. മതബോധന വിദ്യാര്‍ത്ഥികളുടെ പ്രതിനിധിയായി ബ്രയന്‍ കുഞ്ചെറിയയും, അധ്യാപകരുടെ പ്രതിനിധിയായി മെര്‍ലി ചിറയിലും, പിതാവിന് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

പിതാവ് ഏവരുടേയും സ്നേഹാദരവുകള്‍ക്ക് നന്ദി പറയുകയും പുതിയ കത്തീഡ്രല്‍ വികാരി റവ.ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പിലിന് ആശംസകള്‍ നേരുകയും ചെയ്തു. ഇടവകാംഗങ്ങള്‍ ഒന്നുചേര്‍ന്ന് ആലപ്പാട്ട് പിതാവിനെ രൂപതാ ആസ്ഥാനത്തേക്ക് യാത്രയാക്കുകയും ചെയ്തു. ബീനാ വള്ളിക്കളം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം