ഫൊക്കാനാ മിഡ്വെസ്റ് റീജിയന്‍ ഗാന്ധിജയന്തി ആചരിച്ചു
Tuesday, October 7, 2014 4:40 AM IST
ഷിക്കാഗോ: ഫൊക്കാനാ മിഡ്വെസ്റ് റീജിയന്റെ ആഭിമുഖ്യത്തില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 146-മത് ജന്മദിനം ആഘോഷിച്ചു. ഷിക്കാഗോ സ്കോക്കിയിലുള്ള ഗാന്ധി പ്രതിമയില്‍ ഫൊക്കാനാ നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തിയാണ് രാഷ്ട്ര പിതാവിനോടുള്ള ആദരവ് പ്രകടമാക്കിയത്.

ഫൊക്കാനാ നാഷണല്‍ കമ്മിറ്റി സെക്രട്ടറി വര്‍ഗീസ് പാലമലയില്‍, ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ടോമി അമ്പേനാട്ട്, മിഡ്വെസ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഹെരാള്‍ഡ് ഫിഗുരേദോ, നാഷണല്‍ കമ്മിറ്റി മെമ്പര്‍മാരായ ഏബ്രഹാം വര്‍ഗീസ്, ഷാനി ഏബ്രഹാം, ലെജി പട്ടരുമഠം, റിന്‍സി കുര്യന്‍, ജോസ് സൈമണ്‍, ജോഷി മാത്യു, പ്രസാദ് ബാലചന്ദ്രന്‍ തുടങ്ങിയവര്‍ അനുസ്മരണം നടത്തി. പ്രവീണ്‍ തോമസ് സ്വാഗതം ആശംസിച്ചു. ഫൊക്കാനാ മിഡ്വെസ്റ് റീജയന്‍ വൈസ് പ്രസിഡന്റ് സന്തോഷ് നായര്‍ നന്ദി രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം