ഇന്തോ-അമേരിക്കന്‍ പ്രസ്ക്ളബ്: 2014- 16 വര്‍ഷത്തെ ഭാരവാഹികള്‍
Tuesday, October 7, 2014 4:39 AM IST
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്തോ- അമേരിക്കന്‍ പ്രസ്ക്ളബിന്റെ 2014- 16 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. 14 അംഗ ഡയറക്ടര്‍ ബോര്‍ഡില്‍ 11 അംഗങ്ങളെ പ്രഖ്യാപിച്ചു. ഇതോടൊപ്പം 10 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും 14 അംഗ ദേശീയ കമ്മിറ്റിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനായി ഡിലൈറ്റ് മീഡിയ സി.ഇ.ഒയും അക്ഷരം, ഏഷ്യന്‍ ഈറ മാഗസിനുകളുടെ പബ്ളീഷറും ജയ്ഹിന്ദ് വാര്‍ത്തയുടെ ചീഫ് എഡിറ്ററുമായ ജിന്‍സ്മോന്‍ സഖറിയയെ തെരഞ്ഞെടുത്തു. പ്രമുഖ പ്രവാസി മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ എ.സി. ജോര്‍ജാണ് വൈസ് ചെയര്‍മാന്‍.

ഡയറക്ടര്‍ ബോര്‍ഡിലെ മറ്റ് അംഗങ്ങള്‍: യു.എസ് മലയാളി ചീഫ് എഡിറ്റര്‍ മാത്യു മൂലേച്ചേരില്‍ (നാഷണല്‍ കോര്‍ഡിനേറ്റര്‍), അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിന്റെ കോര്‍ഡിനേറ്ററും പ്രമുഖ പത്രപ്രവര്‍ത്തകനുമായ ജെയിന്‍ മാത്യു മുണ്ടയ്ക്കല്‍ (ഡയറക്ടര്‍ബോര്‍ഡ് സെക്രട്ടറി), പ്രമുഖ പ്രവാസി എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ഡൊമിനിക് ചാക്കോണില്‍, സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍ ജോജി കാവനാല്‍, ജയ്ഹിന്ദ് വാര്‍ത്തയുടെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം ആഷ്ലി ജെ മാങ്ങഴ. സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍ ജോസ് പിന്റോ സ്റീഫന്‍, സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍ ചാക്കോ ചിറമണ്ണില്‍, ഹെല്‍ത്ത് ജേര്‍ണലിസ്റ് ഡോ.എസ്.എസ് ലാല്‍, കൈരളി പത്രത്തിന്റെ ചീഫ് എഡിറ്റര്‍ ജോസ് തയ്യില്‍.

എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികള്‍: ഏഷ്യന്‍ ഈറ മാഗസിന്റെ ചീഫ് എഡിറ്ററും ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തിന്റെ നോര്‍ത്ത് അമേരിക്കന്‍ എഡിഷനുകലുടെ ബ്യൂറോ ചീഫുമായ അജയ് ഘോഷാണ് പ്രസിഡന്റ്. ഓര്‍ത്തഡോക്സ് ടിവിയുടെ സി.ഇ.ഒയും ഡയറക്ടറുമായ ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണമാണ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്. മറ്റു ഭാരവാഹികള്‍: മുതിര്‍ന്ന പ്രവാസി പത്രപ്രവര്‍ത്തകന്‍ ജേക്കബ് ഈശോ (വൈസ് പ്രസിഡന്റ്), മലയാളം ടെലിവിഷന്റെ സീനിയര്‍ എഡിറ്റര്‍ ജില്ലി വി. സാമുവേല്‍ (വൈസ് പ്രസിഡന്റ്), പ്രമുഖ ദൃശ്യമാധ്യമ പ്രവര്‍ത്തക വിനീത നായര്‍ (ജനറല്‍ സെക്രട്ടറി), പത്രപ്രവര്‍ത്തകയും അവതാരകയുമായ മിനി നായര്‍ (സെക്രട്ടറി), സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍ ജെയ്സണ്‍ മാത്യു (സെക്രട്ടറി), സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍ ഫിലിപ്പ് മാരേട്ട് (സെക്രട്ടറി), ജയ്ഹിന്ദ് വാര്‍ത്തയുടെ എക്സിക്യൂട്ടീവ് എഡിറ്റര്‍ രാജശ്രീ പിന്റോ (ട്രഷറര്‍), ചെറുകഥാകൃത്തും സ്വതന്ത്ര പത്രപ്രവര്‍ത്തകനുമായ ബാബു ടി. തെക്കേക്കര (ജോ. ട്രഷറര്‍).

ദേശീയ കമ്മിറ്റി അംഗങ്ങള്‍: പ്രമുഖ പ്രവാസി പത്രപ്രവര്‍ത്തകരായ ജോര്‍ജ് കൊട്ടാരം, മനു നായര്‍, സിറിയക് സ്കറിയ, ജെയിംസ് കുരീക്കാട്ടില്‍, സജി രാമപുരം, തോമസ് മാത്യു ജോയിസ്, ജിനേഷ് തമ്പിസ തോമസ് മാത്യു (അനില്‍), അനില്‍ മറ്റത്തിക്കുന്നേല്‍, അജിത്ത് നായര്‍, സണ്ണി കല്ലൂപ്പാറ, അരുണ്‍ ശിവശങ്കരന്‍, ത്രേസ്യാമ്മ തോമസ്, നമിത വിജയ് നമ്പ്യാര്‍.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം