കൊളംബസ് മിഷന് പുതിയ വെബ്സൈറ്റ്
Tuesday, October 7, 2014 4:37 AM IST
ഒഹായോ: കൊളംബസില്‍ താമസിക്കുന്ന പ്രവാസികളായ സീറോ മലബാര്‍ അംഗങ്ങളെ ഒരു കുടക്കീഴില്‍ അണിനിരത്തുന്നതിന്റെ ഭാഗമായി കൊളംബസ് മിഷന്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ ആഭിമുഖ്യത്തില്‍ പുതിയ വെബ്സൈറ്റിന് രൂപം നല്‍കി.

ഫാ. ജോസ് ഉപ്പാണി, ഫാ. ഡേവി കാവുങ്കല്‍, ഫാ. ജോ പാച്ചേരിയില്‍ എന്നിവരുടെ മഹനീയ സാന്നിധ്യത്തില്‍ ഫാ. ബേബി ഷെപ്പേര്‍ഡ് വെബ്സൈറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

അരുണ്‍ ഡേവിസ്, മനോജ് ആന്റണി, റോയി ജോണ്‍, കിരണ്‍ എലുവുങ്കല്‍ എന്നിവരാണ് വെബ്സൈറ്റിന് രൂപകല്‍പ്പന നല്‍കിയത്. വെബ്സൈറ്റ് വിലാസം: ംംം.രീഹൌായൌരെവൌൃരവ.ീൃഴ ജില്‍സണ്‍ ജോസ് (ട്രസ്റി, കൊളംബസ്) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം