ഗള്‍ഫ് മാര്‍ത്തോമ്മാ യൂത്ത് കോണ്‍ഫറന്‍സ് സമാപിച്ചു
Monday, October 6, 2014 4:58 AM IST
ഷാര്‍ജ : മൂന്ന് ദിവസം നീണ്ടു നിന്ന ഗള്‍ഫ് മാര്‍ത്തോമ്മാ യൂത്ത് കോണ്‍ഫറന്‍സിന് അര്‍ത്ഥ പൂര്‍ണമായ സമാപനം. 'ജീവിതം എന്തിന് ?' എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സമ്മേളനത്തിന്റെ സമാപന ദിവസത്തില്‍ ജീവിച്ചിരിക്കെ തന്നെ തങ്ങളുടെ വൃക്ക ദാനം ചെയ്യാന്‍ തയ്യാറാണെന്ന് രണ്ടു പേര്‍ സന്നദ്ധത പ്രകടിപ്പിച്ചു.

ശോഭന ജോര്‍ജ്,മോന്‍സി കുരുവിള എന്നിവരാണ് തങ്ങളുടെ വൃക്ക ദാനം ചെയ്യാന്‍ തയ്യാറാണെന്ന സമ്മത പത്രം കിഡ്നി ഫൌണ്േടഷന്‍ ഇന്ത്യ പ്രസിഡണ്ട് ഫാ.ഡേവിസ് ചിറമേലിന് നല്‍കിയത്. നമ്മുടെ ജീവിതവും നമ്മുടെ ശരീരവും മറ്റുള്ളവര്‍ക്കായി പങ്കു വയ്ക്കുമ്പോള്‍ ജീവിതത്തിന് അര്‍ഥം കണ്െടത്താന്‍ കഴിയും എന്ന് സ്വന്തം വൃക്ക ദാനം ചെയ്തു മാതൃക ആയ ഫാ.ഡേവിസ്ചിറമേല്‍ പറഞ്ഞു. മറ്റുള്ളവരെ സഹായിക്കാന്‍ കഴിയുന്നവര്‍ ദൈവത്തിന്റെ മാലാഖമാര്‍ ആയിത്തീരുന്നു. ശരീരം പങ്കുവയ്ക്കുക എന്ന മഹത്തായ തീരുമാനം എടുക്കുന്നതിലൂടെ ദൈവത്തോട് കൂടുതല്‍ അടുക്കാന്‍ കഴിയുന്നു. അദ്ദേഹം പറഞ്ഞു.
സൌദി മാര്‍ത്തോമ്മാ യുവജന സഖ്യത്തിന്റെ നേതൃത്തത്തില്‍ അടുത്ത വര്‍ഷം പത്തൊമ്പതാമത് യൂത്ത് ക്ോണ്‍ഫറന്‍സ് ബഹ്റിനില്‍ വെച്ചു നടത്താന്‍ തീരുമാനിച്ചു.

മറ്റുള്ളവര്‍ക്ക് വേണ്ടി ശരീരം മുറിക്കപ്പെടുന്നത് ആണ് യഥാര്‍ത്ഥ കുര്‍ബാന. ഓരോരുത്തരും കുര്‍ബാന സ്വീകരിക്കുക അല്ല മറിച്ചു കുര്‍ബാന ആയി തീരുകയാണ് വേണ്ടതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഡോ .തോമസ് മാര്‍ തീത്തോസ് എപ്പിസ്കോപ്പ പറഞ്ഞു .മുറിവ് ഏല്‍ക്കാത്തവന് മുറിവ് ഉണക്കാന്‍ ആകില്ല . സ്നേഹ പൂര്‍ണമായി പ്രവര്‍ത്തനത്താല്‍ എല്ലാ എല്ലാ മുറിവുകളും ഉണങ്ങും ഏതു പെരു മഴയും തോരും .വിശക്കുന്നവനു ഒരു പൊതിച്ചോര്‍ നല്‍കുന്നതും അഗതികളെ സഹായിക്കുന്നതും ആണ് അര്‍ത്ഥ പൂര്‍ണമായ ജീവിതം . നാം ഓരോരുത്തരുടെയും ജീവിതം തന്നെ സന്ദേശം ആയി മാറണം എന്നും മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള ജീവിക്കണം എന്നും അദ്ദേഹം പറഞ്ഞു.

റവ. ബെന്നി വി. ഏബ്രഹാം, മാര്‍ത്തോമ സഭയുടെ അദ്ധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലിത്ത, യുവജന സഖ്യം പ്രസിഡണ്ട് റവ. ജോസഫ് ബര്‍ണബാസ് എപ്പിസ്കോപ്പ എന്നിവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു. തുടര്‍ന്ന് നടന്ന ബിസിനസ് സെഷനില്‍ റവ.ഫിലിപ്പ് ജോര്‍ജ്, റവ . റോബി ജോര്‍ജ്, പ്രമോദ് ജോര്‍ജ്, അലക്സ് ജോണ്‍ ,ബിനോജ് ഏബ്രഹാം, ബിനു ഈശോ സാമുവേല്‍ എന്നിവര്‍ പങ്കെടുത്തു.വിവിധ മത്സരങ്ങളില്‍ വിജയികള്‍ ആയവര്‍ക്ക് ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലിത്ത സമ്മാനദാനം നടത്തി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള