കുവൈറ്റ് ഒഐസിസി നാഷണല്‍ കമ്മിറ്റിയും ഇടുക്കി ജില്ലാ കമ്മിറ്റിയും പ്രതിഷേധിച്ചു
Monday, October 6, 2014 4:58 AM IST
കുവൈറ്റ്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവും കേരളാ മന്ത്രി സഭയിലെ പ്രമുഖ മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ, ഇടുക്കി എം. പി. ജോയിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ഒരു പറ്റം ഇടതുപക്ഷ പ്രവര്‍ത്തകര്‍ വഴിയില്‍ തടയുകയും അക്രമിക്കുകയും ചെയ്തതില്‍ കുവൈറ്റ് ഒഐസിസി നാഷണല്‍ കമ്മിറ്റിയും ഇടുക്കി ജില്ലാ കമ്മിറ്റിയും ശക്തമായി പ്രതിഷേധിച്ചു.

തെരഞ്ഞടുക്കപ്പെട്ട ജനപ്രതിനിതിയും മന്ത്രിയും പൊതുവഴിയില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആഭൃന്തരമന്ത്രി ഉടന്‍ അന്വേഷണം പ്രഖൃാപിക്കണം എന്നും കുറ്റക്കാര്‍കെതിരെ കര്‍ശന നടപടി സ്വകരിക്കണം എന്നും, കുവൈറ്റ് ഒ.ഐ.സി.സി നാഷണല്‍ കമ്മിറ്റി പ്രസിഡന്‍റ്റ് വര്‍ഗീസ് പുതുകുളങ്ങരയും ഇടുക്കി ജില്ലാ കമ്മിറ്റിക്കുവേണ്ടി സണ്ണി മണ്ണാര്‍കാടും പ്രസ്താവനയില്‍ ആവശൃപ്പെട്ടു. ജോര്‍ജി ജോര്‍ജ് (ഒ.ഐ.സി.സി മധൃമ വിഭാഗം കണ്‍വീനര്‍) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍