അബുദാബി മലയാളി സമാജത്തില്‍ വിദ്യാരംഭം നടത്തി
Saturday, October 4, 2014 6:45 AM IST
അബുദാബി: മലയാളി സമാജത്തിന്റെ വിജയദശമി ദിനമായ ഒക്ടോബര്‍ മൂന്നിന് (വെള്ളി) പ്രശസ്ത കര്‍ണാടിക് സംഗീത്ഞന്‍ വിദ്വാധരന്‍ മാസ്ററുടെ നേതൃത്വത്തില്‍ വിദ്യാരംഭം കുറിച്ചു.

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് രാവിലെ അഞ്ചിന് നടന്ന ചടങ്ങില്‍ 65 കുട്ടികളും അവരുടെ മാതാപിതാക്കളും പങ്കെടുത്തു. വിദ്യാരംഭത്തിന് സമാജത്തിന്റെ ഭാരവാഹികളായ അഷറഫ് പട്ടാമ്പി, സുരേഷ് പയ്യന്നൂര്‍, ഫസലുദ്ദീന്‍, വക്കം ജയലാല്‍, പി. സതീഷ് കുമാര്‍, എ.എം ആന്‍സന്‍, സി.പി സന്തോഷ്, അനില്‍ കുമാര്‍, കെ. സതീഷ് കുമാര്‍, രേഖ ജയകുമാര്‍, നിബു സാം ഫിലിപ്പ് എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള