സാഹിത്യ സംവാദവും എഴുത്തിനിരുത്തും ഒക്ടോബര്‍ നാലിന്
Saturday, October 4, 2014 6:43 AM IST
ഗാര്‍ലന്റ്: ഡാളസ് കേരള ലിറ്ററി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സാഹിത്യ സംവാദവും എഴുത്തിനിരുത്തും ഒക്ടോബര്‍ നാലിന് (ശനി) രാവിലെ 10 മുതല്‍ ഗാര്‍ലന്റ് ബെല്‍റ്റ് ലൈനിലുളള ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യുക്കേഷന്‍ സെന്ററില്‍ നടക്കും.

വിദ്യാരംഭം കുറിക്കുന്നതിന് താത്പര്യമുളള കുട്ടികളേയും കൊണ്ട് കൃത്യ സമയത്ത് എത്തിചേരണമെന്നതാണെന്ന് കെഎല്‍എസ് ഭാരവാഹികള്‍ അറിയിച്ചു.

ഡാളസ് ഫോര്‍ട്ട്വര്‍ത്തിലെ സാഹിത്യ സാംസ്കാരിക,സാമൂഹ്യ,സംഘടന നേതാക്കളായ ഡോ. എം.വി പിളള, എം.എസ്.ടി നമ്പൂതിരി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍