ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ക്ക് എന്നും പ്രസക്തി: മുഹമ്മദ് ഷഹീദ് ആലം
Saturday, October 4, 2014 6:38 AM IST
അബുദാബി: ഗാന്ധി ആദര്‍ശങ്ങള്‍ക്ക് എല്ലാ കാലത്തും പ്രസക്തിയുണ്െടന്നും ലോകം മുഴുവന്‍ ഇന്ന് ഗാന്ധിയെ ആദരവോടെയാണ് കാണുന്നതെന്നും ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി മുഹമ്മദ് ഷാഹിദ് ആലം പ്രസ്താവിച്ചു. ഗാന്ധി സാഹിത്യവേദി, അബുദാബി മലയാളി സമാജവും ഒഐസിസി അബുദാബിയുമായി ചേര്‍ന്ന് സംഘടിപ്പിച്ച ഗാന്ധി ജയന്തി ദിനാചരണ പരിപാടികള്‍ സമാജം അങ്കണത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗാന്ധി സാഹിത്യവേദി പ്രസിഡന്റ് വി.ടി.വി ദാമോദരന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ യൂത്ത് ഇന്ത്യ യുഎഇ ജനറല്‍ സെക്രട്ടറി അബ്ദുള്ള സവാദ് മുഖ്യപ്രഭാഷണം നടത്തി. ഐഎസ് സി ജനറല്‍ സെക്രട്ടറി ആര്‍. വിനോദ്, സമാജം ആക്ടിംഗ് പ്രസിഡന്റ് അഷറഫ് പട്ടാമ്പി, ജനറല്‍ സെക്രട്ടറി സുരേഷ് പയ്യന്നൂര്‍, കെഎസ് സി വൈസ് പ്രസിഡന്റ് സുന്നീര്‍, ഒഐസിസി അബുദാബി പ്രസിഡന്റ് പളിക്കല്‍ ശുജാഹി എന്നിവര്‍ പ്രസംഗിച്ചു. ഗാന്ധി സാഹിത്യവേദി ജനറല്‍ സെക്രട്ടറി എം.യു ഇര്‍ഷാദ് സ്വാഗതവും ഒഐസിസി ആക്ടിംഗ് ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഖാദര്‍ തിരുവത്ര നന്ദിയും പറഞ്ഞു.

ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് നടന്ന ചിത്രരചനാ സംഘഗാന മത്സരങ്ങള്‍ക്ക് ട്രഷറര്‍ രാധാകൃഷ്ണന്‍ പോത്തോ, ഇ. ദേവദാസ്, കെ.വി ബഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ചിത്രരചന, സംഘഗാന മത്സരങ്ങള്‍ക്ക് ട്രഷറര്‍ രാധാകൃഷ്ണന്‍ പോത്തോ, ഇ. ദേവദാസ്, കെ.വി ബഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള