എംജിഎം സ്റഡി സെന്റര്‍: രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു
Friday, October 3, 2014 6:17 AM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ പ്രമുഖ കലാ, സാംസ്കാരിക പഠന കേന്ദ്രമായ എംജിഎം സ്റഡി സെന്ററിന്റെ 18-ാമത് അധ്യയന വര്‍ഷത്തേയ്ക്കുള്ള രജിസ്ട്രേഷന്‍ പുരോഗമിക്കുന്നതായി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. നൈനാന്‍ ടി. ഈശോ അറിയിച്ചു.

മാതൃഭാഷയായ മലയാളം, നൃത്തം, സംഗീതം, പ്രസംഗം, പിയാനോ കൂടാതെ ഈ വര്‍ഷം മുതല്‍ വയലിന്‍, ഡ്രംസ്, ഓപ്പറ എന്നിവയ്ക്കും ക്ളാസുകള്‍ ഉണ്ടായിരിക്കും.

എല്ലാ ഞായറാഴ്ചകളിലും മൂന്നു മുതല്‍ ഏഴു വരെ യോങ്കേഴ്സിലുള്ള പബ്ളിക് സ്കൂളിലാണ് ക്ളാസുകള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. നൈനാന്‍ ടി. ഈശോ 914 645 0101.

സ്കൂളിന്റെ വിലാസം: 47, ഇൃീ്യറീി ഞീമറ, ഥീിറലൃ 10710, ച്യ.

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി