ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഹജ്ജ് വോളന്റിയര്‍ ട്രെയിനിംഗ് സംഘടിപ്പിച്ചു
Friday, October 3, 2014 6:12 AM IST
റിയാദ്: ഹജ്ജ് വെല്‍ഫയര്‍ ഫോറം വഴി ഹാജിമാരുടെ സേവനത്തിനു പോകുന്ന ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ മെംബര്‍മാര്‍ക്ക് സെന്റര്‍

ഓഡിറ്റോറിയത്തില്‍ വോളന്റിയര്‍ ട്രെയിനിംഗ് സംഘടിപ്പിച്ചു.

ഹജ്ജ് വെല്‍ഫയര്‍ ഫോറം ചെയര്‍മാന്‍ അബാസ് ചെമ്പന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ഹജ്ജ് മിഷന്‍ മാപ് ട്രെയിനര്‍ അബ്ദുള്‍ റൌഫ് നടത്തിയ മാപ് റീഡിംഗ് ശ്രദ്ധേയമായി. ഹജ്ജ് വെല്‍ഫയര്‍ ഫോറം സെക്രട്ടറി നസീര് വാവക്കുഞ്ഞ്, സൌദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ എന്‍ജിനിയര്‍ ഹസൈനാര്‍, ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ പ്രസിഡന്റ് മുഹമ്മദാലി ചുണ്ടക്കാടന്‍, സെക്രട്ടറി അബ്ദുള്‍ ഗഫൂര് വളപ്പന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു . അന്‍ഷദ് മാസ്റര്‍ വഴിക്കടവ് ട്രെയിനിംഗ് പരിപാടി നിയന്ത്രിച്ചു. ജലീല്‍ സി.എച്ച് സ്വാഗതം ആശംസിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍