എറണാകുളം സ്വദേശിനി കുവൈറ്റില്‍ നിര്യാതയായി
Friday, October 3, 2014 6:07 AM IST
കുവൈറ്റ് സിറ്റി: എറണാകുളം മുളവുകാട് സ്വദേശി ഷീല ജോസഫ് (51) നിര്യാതയായി. അസുഖത്തെ തുടര്‍ന്ന് അദാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പരേത അദാന്‍ ആശുപത്രിയിലെ സ്റാഫ് നഴ്സായിരുന്നു.

ഭര്‍ത്താവ്: ജോര്‍ജ് ഹെര്‍മന്‍. മക്കള്‍: ക്രിസ്റീന ജോര്‍ജ്, ക്രിസ്റി ജോര്‍ജ്.

മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള കാര്യങ്ങള്‍ കല കുവൈറ്റിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു.

വിശദാംശങ്ങള്‍ക്ക്: 66878344.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍