ഫോമാ ഷിക്കാഗോ റീജിയന്‍ ഗാന്ധി ജയന്തി ആചരിച്ചു
Friday, October 3, 2014 5:10 AM IST
ഷിക്കാഗോ: ഇന്ത്യയുടെ സ്വാതന്ത്യ്രത്തിനുവേണ്ടി പോരാടി വിജയംവരിച്ച മഹാത്മാഗാന്ധിയുടെ 145-മത് ജന്മദിനം ഷിക്കാഗോയിലെ ഫോമാ ഭാരവാഹികള്‍ ആചരിച്ചു.

ഫോമാ ഷിക്കാഗോ റീജിയന്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, റീജണല്‍ സെക്രട്ടറി ജോസി കുരിശിങ്കല്‍, ട്രഷറര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍, പി.ആര്‍.ഒ സാബു നടുവീട്ടില്‍, ജോയിന്റ് സെക്രട്ടറി അച്ചന്‍കുഞ്ഞ് മാത്യു, നാഷണല്‍ കമ്മിറ്റി അംഗം ബിജി ഫിലിപ്പ്, മറ്റ് നേതാക്കളായ വര്‍ക്കി സാമുവേല്‍ (രാജന്‍), ജോണിക്കുട്ടി പിള്ളവീട്ടല്‍,സലോമി പിള്ളവീട്ടില്‍ എന്നിവര്‍ സ്കോക്കിയില്‍ സ്ഥാപിച്ചിട്ടുള്ള ഗാന്ധിജിയുടെ പ്രതിമയ്ക്കു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം