സംയുക്ത ഏകദിന സെമിനാര്‍ ഒക്ടോബര്‍ നാലിന്
Thursday, October 2, 2014 6:03 AM IST
ഓസ്റിന്‍ (ടെക്സസ്): ആകമാന സുറിയാനി സഭയുടെ നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസന സതേണ്‍ റീജിയന്‍, സെന്റ് മേരീസ് വിമന്‍സ് ലീഗിന്റേയും സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പിന്റേയും സംയുക്ത ഏകദിന സെമിനാര്‍ ഒക്ടോബര്‍ നാലിന് (ശനി) ഓസ്റിന്‍ സെന്റ് തോമസ് സിറിയക് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ നടക്കും. ടെക്സസ് ഒക്ലഹോമ റീജണല്‍ സെമിനാറാണിത്.

'കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിക്കുക, എന്നാല്‍ നീയും നിന്റെ കുടംബവും രക്ഷപ്രാപിക്കും'. അപ്പോ: 1631 എന്നതായിരിക്കും സെമിനാറിന്റെ പ്രധാന ചിന്താവിഷയം.

രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സെമിനാറില്‍ റവ. ഫാ. ഏലിയാസ് എരമത്ത് (വികാരി, സെന്റ് തോമസ് ചര്‍ച്ച്, ഓസ്റിന്‍) സ്വാഗതമാംശംസിക്കും. പ്രശ്നങ്ങളാല്‍ സങ്കീര്‍ണമായിരിക്കുന്ന ഇന്നത്തെ ലോക സാഹചര്യങ്ങളില്‍, യഥാര്‍ഥ ക്രൈസ്തവ കുടുംബ ജീവിതത്തിന്റെ പ്രസക്തിയെകുറിച്ചും രക്ഷിക്കപ്പെടുവാന്‍ നാം എന്തുചെയ്യേണ്ടുവെന്നതിനെ കുറിച്ചും തിരുവചനാടിസ്ഥാനത്തില്‍ പ്രഗല്‍ഭ സുവിശേഷ പ്രസംഗികനായ റവ. ഫാ. പ്രദോഷ് മാത്യു (വികാരി, സെന്റ് ജോര്‍ജ് ചര്‍ച്ച് ഒക്ലഹോമ) മുഖ്യ പ്രഭാഷണം നടത്തും. റവ. ഫാ. പോള്‍ തോട്ടക്കാട്ട് (വികാരി സെന്റ് മേരീസ് ചര്‍ച്ച്, ഡാളസ്), റവ. ഫാ. വി.എം.തോമസ് (വികാരി, മാര്‍ ഗ്രിഗോറിയോസ് ചര്‍ച്ച്, മെസ്ക്കീറ്റ് എന്നിവര്‍ ആശംസകള്‍ നേരും.

റവ.ഫാ.ഡൊമിനിക്ക് പെരുനിലം (വികാരി, സെന്റ് അല്‍ഫോന്‍സ കാത്തലിക്ക് ചര്‍ച്ച്, ഓസ്റിന്‍) ധ്യാനപ്രസംഗം നടത്തും. വെരി റവ.ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്ക്കോപ്പാ (വികാരി, സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍, ഡാളസ്) ധ്യാനവും സമാപന പ്രാര്‍ഥനയും നടത്തും. വിവിധ ദേവാലയങ്ങളിലെ ഗായകസംഘം ആലപിക്കുന്ന ഭക്തിസാന്ദ്രമായ ഗാനങ്ങള്‍ പരിപാടിക്ക് കൊഴുപ്പേകും. സെന്റ് മേരീസ് വിമന്‍സ് ലീഗിന്റേയും സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പിന്റേയും പ്രവര്‍ത്തന റിപ്പോര്‍ട്ടും യോഗത്തില്‍ അവതരിപ്പിക്കും. അംഗങ്ങള്‍ക്കായി നടത്തപ്പെടുന്ന ബൈബിള്‍ ക്വിസ് പരിപാടികളില്‍ വ്യത്യസ്തയാര്‍ന്ന ഒരിനമായിരിക്കും. റവ. ഫാ. സാക്ക് വര്‍ഗീസ് എംഡി (അസിസ്റന്റ് വികാരി, സെന്റ് തോമസ് ചര്‍ച്ച് ഓസ്റിന്‍) നന്ദി രേഖപ്പെടുത്തും.

വിവിധ ഇടവകകളില്‍ നിന്നുമായി നൂറിലധികം അംഗങ്ങള്‍ ഒത്തുകൂടുന്ന ഈ ആത്മീയ കൂട്ടായ്മ വന്‍വിജയവും അനുഗ്രഹപ്രദവുമാക്കി തീര്‍ക്കുന്നതിന് സോണി ജേക്കബ് (റീജിയണല്‍ കോഓര്‍ഡിനേറ്റര്‍, സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പ്), അന്നമ്മ ബാബു (റീജിയണല്‍ സെക്രട്ടറി, സെന്റ് മേരീസ് വിമന്‍സ് ലീഗ്), റവ. ഫാ. സാക്ക് വര്‍ഗീസ് എംഡി (അസിസ്റന്റ് വികാരി, സെന്റ് തോമസ് ചര്‍ച്ച്, ഓസ്റിന്‍), ജേക്കബ് തോമസ് (സെക്രട്ടറി സെന്റ് തോമസ് ചര്‍ച്ച്), സുമിത് തോമസ് (ട്രസ്റി) സെന്റ് തോമസ് ചര്‍ച്ച്) എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ ചെയ്തു വരുന്നതായി പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍