അറ്റ്ലാന്റ ഹിന്ദു അസോസിയേഷന്‍ ഓണാഘോഷം നടത്തി
Thursday, October 2, 2014 6:02 AM IST
അറ്റ്ലാന്റ: അറ്റ്ലാന്റ അമ്പലം ഹിന്ദു അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ ആറിന് ഹിന്ദു ടെമ്പിളില്‍ ഗംഭീരമായി ആഘോഷിച്ചു. 400ല്‍ പരം ആളുകള്‍ പങ്കെടുത്ത ചടങ്ങില്‍ കെഎച്ച്എന്‍എ പ്രസിഡന്റ് ടി.എന്‍. നായര്‍ 2015 ജൂലൈ രണ്ടു മുതല്‍ ആറു വരെ ഡാളസില്‍ നടക്കുന്ന ഹിന്ദു കണ്‍വന്‍ഷനെ കുറിച്ച് വിശദമായി പ്രതിപാദിച്ചു.

അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന പുതിയ തലമുറയില്‍പ്പെട്ടവര്‍ക്കായി 'ഫാഷന്‍ ഷോ' ഉള്‍പ്പെടെ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുള്ളതായും അദ്ദേഹം സദസിനെ അറിയിച്ചു. അമ്പലം ഗ്രൂപ്പിന്റെ സ്ഥാപകനും അറ്റ്ലാന്റയിലെ കേരളസമൂഹത്തിലെ പ്രധാനിയുമായ വിജയകുമാര്‍ എല്ലാവരേയും ഓണാഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്തു.

വിഭവ സമൃദ്ധമായ സദ്യക്കുശേഷം വിവിധ കലാപരിപാടികളോടെയാണ് ഇക്കൊല്ലത്തെ ഓണാഘോഷങ്ങള്‍ സമാപിച്ചത്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍