യുഎസ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബ്രിണ്ടന്‍ ബോയലിന് ഫണ്ട് സമാഹരണം നടത്തുന്നു
Thursday, October 2, 2014 5:54 AM IST
ഫിലാഡല്‍ഫിയ: യുഎസ് കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്ന ബ്രിണ്ടന്‍ ബോയലിന് ഇന്ത്യന്‍ പൌരാവലി ഫണ്ട് സമാഹരണം നടത്തുന്നു.

ഒക്ടോബര്‍ 10ന് (വെള്ളി) വൈകുന്നേരം 6.30ന് നോര്‍ത്ത് ഈസ്റ് ഫിലാഡല്‍ഫിയായിലെ (ട്വല്വവൌമി ഋമ, 744 ഞലറഹശീി ഞീമറ, ജവശഹമറലഹുവശമ, ജഅ 19115 ) ചൈനീസ് റസ്റോറന്റിലാണ് സമ്മേളനം നടക്കുക.

മണ്‍ഗോമറി കൌണ്ടിയും നോര്‍ത്ത് ഈസ്റ് ഫിലാഡല്‍ഫിയയും അടങ്ങുന്ന മണ്ഡലത്തില്‍നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്.

കഴിഞ്ഞ മൂന്നു പ്രാവിശ്യം പെന്‍സില്‍വേനിയ സ്റേറ്റ് പ്രതിനിധിയായി വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ച ബോയല്‍ യുഎസ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കുവേണ്ടിയുള്ള ഡമോക്രാറ്റിക് പ്രൈമറിയില്‍ ശക്തരായ സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തിയാണ് യുഎസ് കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്നതിനുള്ള അര്‍ഹത നേടിയത്.

ഇന്ത്യന്‍ സമൂഹത്തിന്റെ സുഹൃത്തും അഭ്യുദയകാംഷിയുമായ അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം നോര്‍ത്ത് ഈസ്റ് ഫിലാഡല്‍ഫിയായിലെ ഇന്ത്യക്കാര്‍ വളരെ ആഹ്ളാദത്തോടെയാണ് സ്വീകരിച്ചത്.

ഭാവിയില്‍ പെന്‍സില്‍വേനിയ ഗവര്‍ണര്‍ ആകാന്‍ സാധ്യതയുള്ള അദ്ദേഹത്തിനുവേണ്ടിയുള്ള ഫണ്ട് സമാഹരണത്തില്‍ പങ്കാളികളാകാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടുക.

സുധ കര്‍ത്താ 267 575 7333, അലക്സ് തോമസ് 215 850 5268, ജോബി ജോര്‍ജ് 215 470 2400.

റിപ്പോര്‍ട്ട്: ജോര്‍ജ് ഓലിക്കല്‍