നമ്രതാ വര്‍ഗീസിന് ഉന്നത വിജയം
Wednesday, October 1, 2014 8:15 AM IST
ഹൂസ്റണ്‍: ഹൂസ്റണിലെ ഷുഗര്‍ലാന്റിലുള്ള വില്ല്യം ക്ളമന്റ് ഹൈസ്കൂളിലെ 12-ാം ക്ളാസ് വിദ്യാര്‍ഥിനിയായ നമ്രതാ വര്‍ഗീസ,് എസ്.എറ്റി, എ.സിറ്റി, പിഎസ്എറ്റി എന്നീ പരീക്ഷകളില്‍ ഉന്നത വിജയം നേടി. സ്കൂളിലെ അക്കാഡമിക് വിഷയങ്ങളിലും മറ്റ് വിവിധഉദ്ദേശ പരിശീലന രംഗങ്ങളിലും നമ്രത തിളക്കമാര്‍ന്ന പ്രകടനങ്ങളാണ് കാഴ്ച വെയ്ക്കുന്നത്. സ്കൂളിലെ ഹയര്‍ ഇന്‍സ്റിട്യൂഷന്‍ കമ്മറ്റി സെക്രട്ടറി ചെയര്‍പെഴ്സണ്‍, മെന്‍ടര്‍, ഹിസ്റോറിയന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗ്ളോബല്‍ സ്റഡീസ് അക്കാദമി കൌണ്‍സിലിലും പ്രവര്‍ത്തിച്ച് വ്യക്തിമുദ്ര പതിപ്പിക്കാന്‍ നമ്രതാ വര്‍ഗീസിന് കഴിഞ്ഞിട്ടുണ്ട്. സ്കൂളിലെ യൂണിസെഫ് സ്ഥാപനത്തിലും പ്രവര്‍ത്തനത്തിലും മികച്ച സേവനംനല്‍കാന്‍ ഈ വിദ്യാര്‍ത്ഥിനിക്കായിട്ടുണ്ട്.

സയന്‍സിലും ഇംഗ്ളീഷിലും സ്പാനിഷ് ഭാഷയിലും മികവു പുലര്‍ത്തി പല ഉന്നത പുരസ്ക്കാരങ്ങള്‍നേടിയ നമ്രത ഇംഗ്ളീഷ് ലേഖന രചനയിലും കവിതാ രചനയിലും അവാര്‍ഡുകള്‍ വാരിക്കൂട്ടിയിട്ടുണ്ട്. ഹൈസ്കൂള്‍ ഗ്രാജുവേഷനു ശേഷം അമേരിക്കയിലെ കണറ്റികട്ട് സ്റെയിറ്റിലുള്ള ഉന്നത വിദ്യാപീഠമായ എയില്‍ യൂണിവേ ഴ്സിറ്റിയില്‍ ഇംഗ്ളീഷ് സാഹിത്യവും, എഴുത്തും മുഖ്യവിഷയമായെടുത്ത്പഠനം തുടരാനാണ് പ്ളാനിട്ടിരിക്കുന്നത്. കേരളത്തിലെ ചെങ്ങന്നൂര്‍ സ്വദേശികളായ ഡോക്ടര്‍വര്‍ഗീസ് ജോര്‍ജ്, ഡോക്ടര്‍ ജസി സ്കറിയാ ജോര്‍ജ് ദമ്പതികളുടെ സീമന്തപുത്രിയാണ് നമ്രത. 8-ാം ക്ളാസില്‍ പഠിക്കുന്ന അപൂര്‍വ സഹോദരിയും 3-ാംക്ളാസില്‍ പഠിക്കുന്ന ഗൌരവ് സഹോദരനുമാണ്. കഴിഞ്ഞ ഏഴു വര്‍ഷമായി ഹൂസ്റനിലെ സിയന്നാ പ്ളാന്റേഷനിലാണ് ഈ കുടുംബം താമസിക്കുന്നത്.

റിപ്പോര്‍ട്ട്: എ.സി. ജോര്‍ജ്