യോങ്കേഴ്സ് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പളളി കൂദാശ
Wednesday, October 1, 2014 6:34 AM IST
ന്യൂയോര്‍ക്ക്: യോങ്കേഴ്സ് 42 ജമൃസ ഒശഹഹ അ്ല ല്‍ പരിശുദ്ധനായ പരുമല തിരുമേനിയുടെ നാമധേയത്തില്‍ 1988 ല്‍ സ്ഥാപിതമായ സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിന്റെ കൂദാശ കര്‍മ്മം ഒക്ടോബര്‍ 10, 11 തീയതികളില്‍ നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപോലീത്ത സഖറിയാസ് മോര്‍ നിക്കോളോവാസ് നിര്‍വഹിക്കും.

വെളളി വൈകിട്ട് അഞ്ചിന് പളളി അങ്കണത്തില്‍ തിരുമേനിയെ എതിരേറ്റ് ദേവാലയത്തില്‍ പ്രവേശിക്കുകയും തുടര്‍ന്ന് സന്ധ്യാനമസ്കാരവും കൂദാശയുടെ ഒന്നാം ഭാഗം നിര്‍വഹിക്കുകയും ചെയ്യും.

ശനി രാവിലെ 6.30 ന് പ്രഭാത നമസ്കാരവും കൂദാശയുടെ രണ്ടാം ഭാഗവും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും അതിനോടനുബന്ധിച്ച് പൊതു സമ്മേളനവും തുടര്‍ന്ന് ഉച്ച ഭക്ഷണത്തോടുകൂടി പരിപാടി സമാപിക്കും.

1988 ല്‍ ഫാ. കെ.കെ. കുറിയാക്കോസിന്റെ നേതൃത്വത്തില്‍ തിരുമേനിയുടെ നാമത്തില്‍ ഈ ദേവാലയം സ്ഥാപിതമായി. സ്ഥല പരിമിതി മൂലം ഒരു വര്‍ഷത്തിനുശേഷം എംടി. വെര്‍നോണിലേക്ക് മാറുകയും 1996 ല്‍ യോങ്കേഴ്സില്‍ 42 ജമൃസ ഒശഹഹ അ്ല യിലുളള ഈ ദേവാലയത്തിലേക്ക് മാറുകയും 2009 ല്‍ ഈ ദേവാലയം ദൈവ കൃപയാല്‍ സ്വന്തമായി വാങ്ങുന്നതിനും സാധിച്ചു.

1996 മുതല്‍ ഈ ദേവാലയത്തിന്റെ വികാരിയായി ഫാ. നൈനാന്‍ ഈശോ സേവനം അനുഷ്ഠിക്കുന്നു. വികാരി അച്ചന്റേയും ഇടവക അംഗങ്ങളുടേയും അക്ഷീണ പരിശ്രമത്തിന്റെ ഫലമായി ഏകദേശം 90 വര്‍ഷം പഴക്കമുളള ഈ ദേവാലയം പുതുക്കി പണിത് കൂദാശ കര്‍മ്മത്തിനു ഒരുങ്ങുന്നു. ദേവാലയത്തിന്റെ ഈ വര്‍ഷത്തെ സെക്രട്ടറിയായി സാജന്‍ മാത്യു, ട്രസ്റിയായി ചെറിയാന്‍ പൂപ്പളളില്‍, ജോയിന്റ് ട്രസ്റിിയായി എബ്രഹാം ഇട്ടി, ജോയിന്റ് സെക്രട്ടറിയായി ചരം സ്കറിയായും സേവനം അനുഷ്ഠിക്കുന്നു.

ഒക്ടോബര്‍ 10 നും 11 നും നടക്കുന്ന ദേവാലയ കൂദാശ ശുശ്രൂഷയില്‍ വന്ന് പങ്കു ചേര്‍ന്ന് ആ കര്‍മ്മങ്ങള്‍ ഏറ്റവും ധന്യമാക്കുവാന്‍ ഏവരേയും സാദരം ക്ഷണിക്കുന്നു. അതോടൊപ്പം നിങ്ങള്‍ ഏവരുടേയും പ്രാര്‍ഥനയും കരുതലും ഉണ്ടാകണം എന്നഭ്യര്‍ഥിക്കുന്നു.

ഇടവകയുടെ അഭിവൃദ്ധിക്കായി പ്രവര്‍ത്തിക്കുകയും സാമ്പത്തികമായി സഹായിക്കുകയും ചെയ്ത എല്ലാ വ്യക്തികളോടും ഇടവക അംഗങ്ങളോടുമുളള നന്ദിയും സ്നേഹവും ഈ അവസരത്തില്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫാ. നൈനാന്‍ ഈശോ (വികാരി) : 914 645 0101, ചെറിയാന്‍ പൂപ്പളളില്‍(ട്രസ്റ്റി) : 914 720 7891, സാജന്‍ മാത്യു (സെക്രട്ടറി) 914 772 4043, ഏബ്രഹാം ഇട്ടി (ജോ. ട്രസ്റി) : 917 515 5582, ചരം സ്കറിയ (ജോ. സെക്രട്ടറി) : 203 790 9670.