എംബസി അവധി പ്രഖ്യാപിച്ചു
Wednesday, October 1, 2014 6:29 AM IST
കുവൈറ്റ് : ഒക്ടോബറില്‍ ഇന്ത്യന്‍ എംബസിക്ക് മൂന്നുദിവസം അവധി ആയിരിക്കുമെന്ന് അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഗാന്ധിജയന്തിദിനം (ഒക്ടോബര്‍ രണ്ട്), ഈദ് അല്‍ അദ (ഒക്ടോബര്‍ അഞ്ച്), ദീപാവലി (ഒക്ടോബര്‍ 23) എന്നീ ദിവസങ്ങളില്‍ ആയിരിക്കും അവധി. ഒക്ടോബര്‍ ആറിന് എംബസി തുറന്നു പ്രവര്‍ത്തിക്കുന്നതായിരിക്കും.

അവധിയാണെങ്കിലും അടിയന്തര സേവനങ്ങള്‍ എംബസിയില്‍ ലഭ്യമായിരിക്കും. കോണ്‍സുലര്‍, ലേബര്‍, അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ എംബസിയില്‍ ലഭ്യമായിരിക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍