ഒഐസിസി കുവൈറ്റ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ മെംബര്‍ഷിപ്പ് കാര്‍ഡ് വിതരണവും രണ്ടാംഘട്ട മെംബര്‍ഷിപ്പ് കാമ്പയിനും
Wednesday, October 1, 2014 6:27 AM IST
കുവൈറ്റ്: ഒഐസിസി കുവൈറ്റ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ മെംബര്‍ഷിപ്പ് കാര്‍ഡ് വിതരണവും രണ്ടാംഘട്ട മെംബര്‍ഷിപ്പ് കാമ്പയിനും സെപ്റ്റംബര്‍ 25ന് (വ്യാഴം) വൈകുന്നേരം 6.30ന് സാല്‍മിയ ഇന്ത്യന്‍ കമ്യൂണിറ്റി (അമാന്‍) സ്കൂളില്‍ നടന്നു.

ജില്ലാ പ്രസിഡന്റ് മുഹമ്മദലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഒഐസിസി കുവൈറ്റ് പ്രസിഡന്റ് വര്‍ഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു. ഒഐസിസി വൈസ് പ്രസിഡന്റ് വിജയന്‍ കാരയില്‍ കാര്‍ഡ് വിതരണവും ഒഐസിസി ജനറല്‍ സെക്രട്ടറി ബി.എസ് പിളള പുതിയ മെംബര്‍ഷിപ്പ് ഫോം വിതരണവും ചെയ്തു. വിജയന്‍ കാരയില്‍, ജോ.സെക്രട്ടറി, ബാബു കെ.ദാസ് വര്‍ഗീസ് പുതുക്കുളങ്ങരയെ പൊന്നാട അണിയിച്ചു. എം.എ. ഹിലാല്‍, വിജയഭാനു, ജോസഫ് മാരാമണ്‍, മാത്യു ചെന്നിത്തല, ഹരീഷ് തൃപ്പൂണിതുറ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് പ്രസംഗിച്ചു,

നാട്ടില്‍ നിന്ന് ഡിസിസി പ്രസിഡന്റ് കെ.മുഹമ്മദ് കുഞ്ഞി, ടൂറിസം മന്ത്രി എ.പി. അനില്‍ കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു, ജനറല്‍ സെക്രട്ടറി ദിനേശന്‍ മംഗലത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് അര്‍ഷാദ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍