മാര്‍ക്ക് സെമിനാര്‍ ഒക്ടോബര്‍ 18-ന്
Wednesday, October 1, 2014 5:11 AM IST
ഷിക്കാഗോ: റെസ്പിരേറ്ററി കെയര്‍ പ്രാക്ടീഷണേഴ്സിന്റെ ലൈസന്‍സ് പുതുക്കുന്നതിനാവശ്യമായ സി.ഇ.യുവിനായി മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയര്‍ സംഘടിപ്പിക്കുന്ന അടുത്ത തുടര്‍ വിദ്യാഭ്യാസ സെമിനാര്‍ ഒക്ടോബര്‍ 18-ന് ശനിയാഴ്ച നടത്തപ്പെടുന്നതാണ്.

സ്കോക്കിയിലെ ഡബിള്‍ ട്രീ ഹോട്ടലില്‍ വെച്ചാണ് ഈ സെമിനാര്‍ നടത്തപ്പെടുന്നത്. (9599, സ്കോക്കി ബുള്‍വാഡ്, സ്കോക്കി, ഇല്ലിനോയി 60007). രാവിലെ 7.30-ന് രജിസ്ട്രേഷനോടുകൂടി ആരംഭിക്കുന്ന സെമിനാര്‍ ഉച്ചകഴിഞ്ഞ് 2.30 വരെ തുടരുന്നതാണ്. റെസ്പിരേറ്ററി കെയര്‍ പ്രൊഫഷണലുകളുടെ തൊഴിലുമായി ഏറെ ബന്ധമുള്ള വിഷയങ്ങളെ ആസ്പദമാക്കി മെഡിക്കല്‍ ഫീല്‍ഡിലെ മൂന്ന് വിദഗ്ധര്‍ ക്ളാസുകള്‍ എടുക്കും. ഈ ക്ളാസില്‍ പങ്കെടുക്കുന്നവര്‍ക്ക് 6 സി.ഇ.യു ലഭിക്കുന്നതാണ്. ംംം.ാമൃരശഹഹശിീശ.ീൃഴ എന്ന വെബ്സൈറ്റിലൂടെ സെമിനാറിനുള്ള രജിസ്ട്രേഷന്‍ ഓണ്‍ലൈനായി ചെയ്യുവാന്‍ കഴിയും.

രജിസ്ട്രേഷന്‍ ഫീസ് മാര്‍ക്ക് അംഗങ്ങള്‍ക്ക് അഞ്ച് ഡോളറും അംഗത്വമില്ലാത്തവര്‍ക്ക് 35 ഡോളറുമാണ്. ഇതില്‍ ലഞ്ചും ഉള്‍പ്പെടും. കൂടുതല്‍ വിവരങ്ങള്‍ക്ക്: റെജിമോന്‍ ജേക്കബ് (847 877 6898), സനീഷ് ജോര്‍ജ് (224 616 0457) എന്നിവരുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം