മറിയാമ്മ മാത്യു നിര്യാതയായി
Wednesday, October 1, 2014 5:10 AM IST
തിരുവല്ല: തിരുമൂലപുരം അയിരൂപറമ്പില്‍ (തെങ്കാട്ടില്‍) എ.ഐ മാത്യു (തങ്കച്ചന്റെ) ഭാര്യയും മുളവേലില്‍ പരേതനായ പൌലോസ് ചാക്കോയുടെ മകളുമായ മറിയാമ്മ മാത്യു (78,അമ്മിണി ടീച്ചര്‍) നിര്യാതയായി. തിരുവല്ല ബാലിക മഠം ഗേള്‍സ് ഹൈസ്കൂള്‍ അധ്യാപികയായിരുന്നു. സംസ്കാരം തിരുമൂലപുരം മാര്‍ ബസേലിയോസ് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ നടക്കും.

മക്കള്‍: എബ്രഹാം മാത്യു (ജോയിസ്) (യു കെ) , ജേക്കബ് മാത്യു (കൊച്ചുമോന്‍) (മസ്ക്കറ്റ്), ജോളി ജോസഫ് (ഷിക്കഗോ). മരുമക്കള്‍: ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തോഡോക്സ് ഇടവക വികാരി ഫാ.ഹാം ജോസഫ്, ഓമന എബ്രഹാം (യു കെ), ആലീസ് ജേക്കബ് (മസ്ക്കറ്റ്). കൊച്ചു മക്കള്‍: ജെസ്ളിന്‍, ജോബേല്‍, ജോയല്‍,ജൂലി, ഹണി, ഹാബി.

അമ്മിണി ടീച്ചറുടെ ദേഹവിയോഗത്തില്‍ ദുഖിതരായ കുടുംബാഗങ്ങളുടെ വേദനയില്‍ പങ്കു ചേര്‍ന്നുകൊണ്ട് ഓര്‍ത്തഡോക്സ് ടിവിക്ക് വേണ്ടി സിഇഒ ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം അനുശോചനം അറിയിച്ചു.