സോക്കര്‍ ടൂര്‍ണമെന്റ്: ന്യൂയോര്‍ക്ക് ഐലന്റ്സിന് ലിബേര്‍ട്ടി കപ്പ്
Tuesday, September 30, 2014 8:16 AM IST
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയായിലെ കായിക രംഗത്ത് സ്പന്ദനമായി മാറിയ മലയാളി സോക്കര്‍ ക്ളബും ഫിലാഡല്‍ഫിയ ആര്‍സിനല്‍സിന്റെ നേതൃത്വത്തില്‍ 26-ാമത് ലിബര്‍ട്ടി കപ്പിനുവേണ്ടിയുളള സോക്കര്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 13, 14 തീയതികളില്‍ ഫിലഡല്‍ഫിയായില്‍ സംഘടിപ്പിച്ചു.

ഫിലാഡല്‍ഫിയ ആര്‍സിനല്‍സ്, ഫിലാഡല്‍ഫിയ സ്ട്രൈക്കേഴ്സ്, ഡെലവെയര്‍ യൂണൈറ്റഡ്, ന്യുയോര്‍ക്ക് ഐലന്റസ്, ന്യൂജേഴ്സി , ബീഗന്‍ സ്ട്രൈക്കേഴ്സ്, ന്യൂജേഴ്സി സീറോ എഫ്സി തുടങ്ങി ആറ് ടീമുകള്‍ മത്സരത്തില്‍ മാറ്റുരച്ചു.

സെപ്റ്റംബര്‍ 14 ന് (ഞായര്‍) നടന്ന ഫൈനല്‍ മത്സരത്തില്‍ അനുവദിച്ച് എക്സ്ട്രാ സമയം തീരുന്നതുവരെയും പരസ്പരം പൊരുതി കളിച്ച ഇരു ടീമുകളും നിര്‍ണായകമായ പെനാല്‍റ്റി കിക്കില്‍ ഫിലാഡല്‍ഫിയ ആര്‍സിനല്‍സിനെ പരാജയപ്പെടുത്തി ന്യുയോര്‍ക്ക് ഐലെന്റസ് ലിബര്‍ട്ടി കപ്പ് സ്വന്തമാക്കി.

ലൂസേഴ്സ് ഫൈനല്‍ ഫിലാഡല്‍ഫിയ സ്ട്രൈക്കേഴ്സിനെ പരാജയപ്പെടുത്തിക്കൊണ്ട് ന്യൂജേഴ്സി ബീഗന്‍ സ്ട്രൈക്കേഴ്സ് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു.

ബെ,സ്റ് പ്ളെയറായി ജിമ്മി കല്ലറയ്ക്കല്‍ ബെസ്റ് ഗോള്‍ കീപ്പര്‍ ബിനു ചെറിയാന്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ജോഷിനാ മത്തായി ഗോള്‍ഡന്‍ ബൂട്ട്സും കരസ്ഥമാക്കി.

ജെസ്റിന്‍ ജോസ്, ഷൈനി ഉമ്മന്‍, ജോയി കല്ലാപുറമ്പത്ത്, മാറ്റ് വര്‍ഗീസ്, ജോസ് ഏബ്രഹാം, ജോമന്‍ ജോര്‍ജ്, സിബി സാം തുടങ്ങിയ യുവനേതൃത്വമാണ് ഫില്ലി അരിസോണലിന്റെ മുതല്‍ക്കൂട്ട്.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍