മഴവില്ല് കുടുംബ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു
Tuesday, September 30, 2014 8:15 AM IST
റിയാദ്: ന്യൂഏജ് ഇന്ത്യ സംസ്കാരിക വേദിയുടെ ഘടകമായ മഴവില്ല് കുടുംബ കൂട്ടായ്മ ആവണി അവിട്ടം 2014 എന്ന പേരില്‍ ഓണാഘോഷം സംഘടിപ്പിച്ചു. സദ്യക്കുശേഷം നടന്ന സാംസ്കാരിക സമ്മേളനം ജോസഫ് അതിരുങ്കല്‍ ഉദ്ഘാടനം ചെയ്തു. ഷിഹാബ് കൊട്ടുകാട്, ബാലചന്ദ്രന്‍ (എന്‍ആര്‍കെ), സക്കീര്‍ വടക്കുംതല, സുരേഷ് ചന്ദ്രന്‍ (കേളി), നസീര്‍ (റിയ), റഫീക്ക് തിരുവഴാംകുന്ന് (യുവ കലാസാഹിതി), അനിത നസീം (യുവ കലാസാഹിതി), സബീന എം. സാലി, ബീന ഫൈസല്‍, ഷക്കീല വഹാബ്, ഹരി നായര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

പൂക്കളവും മാവേലി വേഷംകെട്ടിയ ബാലനും പുലിവേഷം കെട്ടിയ മുതിര്‍ന്നവരും സദസിന് നവ്യാനുഭൂതി നല്കി. കുട്ടികള്‍ക്ക് പുതുമ നല്‍കികൊണ്ട് ഓണത്തിന്റെ ഐതിഹ്യവും കേരളത്തിലെ വിവിധ നാട്ടുപ്രവിശ്യകളില്‍ ഓണം കൊണ്ടാടുന്നതെങ്ങനെയെന്നും സന്തോഷും രശ്മി സന്തോഷും മിനിസ്ക്രീനിന്റെ സഹായത്തോടെ സദസിനെ പരിചയപ്പെടുത്തി.

അനില്‍, ആര്‍ട്ടിസ്റ് അജയന്‍ തുടങ്ങിയവരുടെ നാടന്‍പാട്ടുകളും കുട്ടികളുടെ വിവിധ കലാപരിപാടികളും ഓണക്കളികളും സംഘടിപ്പിച്ചു. ഷാജഹാന്‍ കായംകുളം, അഡ്വ: അംബിക സോണി എന്നിവര്‍ അവതാരകരായിരുന്നു. സക്കറിയ സി.പുറക്കാട് സ്വാഗതവും കണ്‍വീനര്‍ ഇ.പി. കുഞ്ഞാലി നന്ദിയും പറഞ്ഞു. മുരളി, ജംഷര്‍, വിനോദ്, സന്തോഷ്, സമീര്‍, രാജന്‍, സുജിത് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍