ഫിലാഡല്‍ഫിയ: 1999 മുതല്‍ 2011 വരെ സീറോ മലബാര്‍ സഭയുടെ തലവനും കര്‍ദ്ദിനാളുമായ മാര്‍ വര്‍ക്കി വിതയത്തിലിന്റെ സ്മരണാര്‍ഥം എസ്എംസിസി ഫിലാഡല്‍ഫിയ ചാപ്റ്റര്‍ ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന രണ്ടാമത് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 11 ന് (ശനി) രാവിലെ 7:30 മുതല്‍ വൈകിട്ട് ആറുവരെ ഫിലാഡല്‍ഫിയ നോര്‍ത്തീസ്റ് റാക്കറ്റ് ക്ളബിന്റെ (എന്‍. ഇ. ആര്. സി) ഇന്‍ഡോര്‍ ബാസ്കറ്റ്ബോള്‍ കോര്‍ട്ടില്‍ നടക്കം.
ദേശീയതലത്തിലും രൂപതാതലത്തിലും എസ്എംസിസിയുടെ വളര്‍ച്ചക്ക് വളരെയധികം സംഭാവനകള്‍ നല്‍കുകയും, അതിന്റെ പ്രഥമ ഗ്രാന്റ് പേട്രന്‍ സ്ഥാനം ഏറെക്കാലം വഹിക്കുകയും ചെയ്ത സീറോ മലബാര്‍ സഭാ മേജര്‍ ആര് ച്ചുബിഷപ്പും, കര്‍ദ്ദിനാളുമായിരുന്ന മാര്‍ വര്‍ക്കി വിതയത്തിലിന്റെ പേരില്‍ ആദ്യമായിട്ടാണ് ഒരു ദേശീയ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് അമേരിക്കയില്‍ നടത്തുന്നത്.
ശനിയാഴ്ച്ച നടക്കുന്ന മല്‍സരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ചാപ്റ്റര്‍ പ്രസിഡന്റ് സാബു ജോസഫ് സിപിഎ അറിയിച്ചു. ഷിക്കാഗൊ രൂപതയുടെ കീഴിലുള്ള സീറോ മലബാര്‍ പള്ളികളില്‍നിന്നുള്ള ടീമുകളായിരിക്കും മല്‍സര ത്തില്‍ പങ്കെടുന്നത്.
ഗാര്‍ഫീല്‍ഡ്, ന്യൂയോര്‍ക്ക്, ലോംഗ് ഐലന്‍ഡ്, ബാള്‍ട്ടിമോര്‍, ബോസ്റണ്‍, ഫിലാഡല്‍ഫിയ എന്നിവിടങ്ങളില്‍നിന്നായി എട്ടിലധികം ടീമുകള്‍ രജിസ്റര്‍ ചെയ്തു കഴിഞ്ഞു.
എസ്എംസിസി ചാപ്റ്റര്‍ സ്പിരിച്വല്‍ ഡയറക്ടറും സീറോ മലബാര്‍ പള്ളി വികാരിയുമായ റവ. ഫാ. ജോണികുട്ടി ജോര്‍ജ് പുലിശേരി ശനിയാഴ്ച്ച രാവിലെ 7:30 ന ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. ഫൈനലില്‍ വിജയിക്കുന്ന ടീമിന് ജോസഫ് കൊട്ടുകാപള്ളി സ്പോണ്സര് ചെയ്യുന്ന കര്‍ദ്ദിനാള്‍ വിതയത്തില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും റണ്ണര്‍ അപ് ടീമിന് അറ്റോര്‍ണി ജോസ് കുന്നേല്‍ സ്പോണ്സര് ചെയ്യുന്ന ട്രോഫിയും ലഭിക്കും.
കളിയില്‍ വ്യക്തിഗത മികവു പുലര്‍ത്തുന്നവര്‍ക്ക് പ്രത്യേക ട്രോഫികളും ലഭിക്കും. ഫിലാഡല്‍ഫിയ ചാപ്റ്റര്‍ പ്രസിഡന്റ് സാബു ജോസഫ് സിപിഎയുടെ നേതൃത്വത്തില്‍ എസ്എംസിസി ഭാരവാഹികളെയും ഇടവകാംഗങ്ങളെയും യുവജനങ്ങളെയും സ്പോര്‍ട്സ് സംഘാടകരെയും ഉള്‍പ്പെടുത്തി വിപുലമായ ഒരു കമ്മിറ്റി ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.
ചാപ്റ്റര്‍ സെക്രട്ടറി ജോര്‍ജ് പനക്കല്‍, ട്രഷറര്‍ ടോമി അഗസ്റിന്‍, എം.സി. സേവ്യര്‍, ജോര്‍ജ് മാത്യു സിപിഎ, ജോസഫ് കൊട്ടൂകാപള്ളി, ദേവസികുട്ടി വറീദ്, രാജീവ് തോമസ്, ഡോ. ജയിംസ് കുറിച്ചി, ജോസ് മാളേയ്ക്കല്‍, ജോര്‍ജ് ഓലിക്കല്‍, ആലീസ് ആറ്റുപുറം, ജോസ് പാലത്തിങ്കല്‍, ജോയി കരുമത്തി, ബീനാ ജോസഫ്, സൂസന് ഡൊമിനിക്, ജോജി ചെറിയാന്, സിബിച്ചന് മുക്കാടന്‍ എന്നിവര്‍ ടൂര്‍ണമെന്റ് കോഓര്‍ഡിനേഷന്‍ ടീമില്‍ പ്രവര്‍ത്തിക്കുന്നു. ജെറിന് ജോണ്‍ ആണ് യൂത്ത് കോര്‍ഡിനേറ്റര്‍. ബാസ്കറ്റ് ബോള്‍ കളിക്കാനും ടീം കോഓര്‍ഡിനേറ്റര്‍മാരായ ആന്‍ഡ്രു കന്നാടന്‍, ജിമ്മി കുടക്കച്ചിറ, ജേക്കബ് സെബാസ്റ്യന്‍, ജയ്സണ്‍ ജോസഫ് എന്നിവര്‍ ടൂര്‍ണമെന്റിന്റെ സാങ്കേതിക കാര്യങ്ങള്‍ നടത്തും.
ട്രസ്റിമാരായ ബിജി ജോസഫ്, വി3സന്റ് ഇമ്മാനുവല്‍, പാരീഷ് കൌണ്‍സില്‍ അംഗങ്ങള്‍, ഭക്തസംഘടനാ ഭാരവാഹികള്‍, മരിയന്‍ മദേഴ്സ്, സീറോ മലബാര്‍ യൂത്ത് എന്നിവരും ടൂര്‍ണമെന്റിന്റെ വിജയത്തിനായി ഒരുമയോടെ യത്നിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഫാ. ജോണികുട്ടി പുലിശേരി 916 803 5307, സാബു ജോസഫ് 267 918 3190, ജോര്‍ജ് പനക്കല്‍ 267 679 4496, ടോമി അഗസ്റിന്‍ 215 828 3351.