'സ്മൃതിസരണി'ക്ക് സെന്റ് തോമസില്‍ തുടക്കമായി
Tuesday, September 30, 2014 4:37 AM IST
ന്യൂജേഴ്സി: 'സ്മൃതിസരണി' എന്ന ഡോക്യുമെന്ററി പരമ്പരയ്ക്ക് ലെംബാര്‍ഡ് സെന്റ് തോമസ് മാര്‍ത്തോമാ ഇടവകയില്‍ തുടക്കമായി. മനുഷ്യസംസ്കാരത്തിലുടനീളം മൂല്യങ്ങളും വിജ്ഞാനങ്ങളും മാതാപിതാക്കളുടേയും ഗുരുക്കന്മാരൂടേയും കഥകളിലൂടെയാണ് ചെറുമക്കള്‍ക്ക് കൈമാറി പോന്നത്. മുത്തച്ഛന്മാരില്‍ നിന്നും മുത്തശ്ശിമാരില്‍ നിന്നും അകന്ന് അമേരിക്കയില്‍ വളരുന്ന ചെറുമക്കള്‍ക്ക് അന്യംനിന്നുപോകുന്ന ഈ പാരമ്പര്യത്തിന് പുതുജീവന്‍ നല്‍കുകയാണ് 'സ്മൃതിസരണി'യിലൂടെ.

സെപ്റ്റംബര്‍ 20-ന് ബാര്‍ടുലെറ്റില്‍ വെച്ച് നടന്ന പ്രാരംഭ ചിത്രീകരണത്തില്‍ സണ്‍ഡേ സ്കൂള്‍ കുട്ടികളും, മാതാപിതാക്കളും അടക്കം അമ്പതിലേറെ പേര്‍ പങ്കെടുത്തു. ആറേഴ് പതിറ്റാണ്ടുകള്‍ക്കു മുമ്പ് നമുക്ക് എന്നന്നേയ്ക്കും നഷ്ടമാകുന്ന കേരളത്തിലെ ഓര്‍മ്മകള്‍ ഭാവി തലമുറയ്ക്കുവേണ്ടി പരിരക്ഷിക്കുന്നത് ഇടവകയ്ക്കും സമൂഹത്തിനും ഒരു മുതല്‍ക്കൂട്ടാവുമെന്ന് സെന്റ് തോമസ് ഇടവക വികാരി റവ. ഷാജി തോമസ് അഭിപ്രായപ്പെട്ടു. മാര്‍ത്തോമാ ഇടവകകളില്‍ തന്നെ ഇങ്ങനെയൊരു സംരംഭം ഇദംപ്രഥമമാണെന്ന് താന്‍ കരുതുന്നതായും അച്ചന്‍ പ്രസ്താവിച്ചു.

ഇതര സംഘടനകളുടെ സഹകരണത്തോടെയാണ് സെന്റ് തോമസ് ഇടവക മിഷന്‍ 'സ്മൃതിസരണി'യാഥാര്‍ത്ഥ്യമാക്കുന്നത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം