സൌത്ത് വെസ്റ് അമേരിക്കന്‍ ഭദ്രാസന മര്‍ത്തമറിയം വനിതാ സമാജം കോണ്‍ഫ്രന്‍സ് ഹൂസ്റണില്‍
Tuesday, September 30, 2014 4:37 AM IST
ഹൂസ്റണ്‍: സൌത്ത് വെസ്റ് അമേരിക്കന്‍ ഭദ്രാസന മര്‍ത്തമറിയം വനിതാ സമാജം ആറാമത് വാര്‍ഷിക കോണ്‍ഫ്രന്‍സ് ഒക്ടോബര്‍ 3,4,5 (വെള്ളി,ശനി,ഞായര്‍) തീയതികളില്‍ ഹൂസ്റണ്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നടക്കും. 'യേശു ക്രിസ്തു മാറ്റമില്ലാത്ത മാതൃക' (1 പത്രോസ് 2:21) എന്നതാണ് മുഖ്യ ചിന്താവിഷയം. സൌത്ത് വെസ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപൊലീത്ത അഭി. അലക്സിയോസ് മാര്‍ യൌസേബിയോസ്, തിരുവനന്തപുരം ഭദ്രാസന മെത്രാപൊലീത്ത അഭി.ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്, ഫാ.ജോബ്സണ്‍ കോട്ടപ്പുറം, ഡോ.ജെസിക്ക ഫിലിപ്പ് രാജന്‍, മിസ്. വില്യം ബോയ്ട് ബൌെണ്‍ എന്നിവര്‍ വിവിധ സെക്ഷനുകള്‍ക്ക് നേതൃത്വം നല്കും. സൌത്ത് വെസ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ അമ്പതോളം ദേവാലയങ്ങളില്‍ നിന്ന് മര്‍ത്തമറിയം വനിതാ സമാജ പ്രതിനിധികള്‍ പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫാ .രാജേഷ് കെ .ജോണ്‍ (വൈസ് പ്രസിഡന്റ്) 214 930 1682, ശാന്തമ്മ മാത്യു (ജനറല്‍ സെക്രട്ടറി) 714 773 1418, ജിജി കെ . സൈമണ്‍ (ട്രഷറര്‍) 708 238 0144, മിനി മാര്‍ക്കോസ് , റീജിണല്‍ കോര്‍ഡിനേറ്റര്‍ (281 485 4490).

റിപ്പോര്‍ട്ട്: ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം