ഒഐസിസി കൊല്ലം ജില്ലാ തെരഞ്ഞെടുപ്പ്: ബാലുകുട്ടന്‍ പ്രസിഡന്റ്
Monday, September 29, 2014 8:22 AM IST
റിയാദ്: ഒഐസിസി കൊല്ലം ജില്ലാ കമ്മിറ്റയുടെ ഭാരവാഹി തെരഞ്ഞെടുപ്പ് ബത്ഹയിലെ ഹാഫ്മൂണ്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ബാലുകുട്ടനെ പ്രസിഡന്റായും ഷെഫീഖ് പൂരക്കുന്നിലിനെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു.

പ്രസീഡിയം കമ്മിറ്റി നിയോഗിച്ച വരണാധികാരി സലിം കളക്കര തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കെപിസിസി നിര്‍ദ്ദേശ പ്രകാരം ഗ്ളോബല്‍ കമ്മിറ്റി അംഗങ്ങളായ ഇസ്മായില്‍ എരുമേലി, റസാഖ് പൂക്കോട്ടുമ്പാടം എന്നിവര്‍ തെരഞ്ഞെടുപ്പ് നിരീക്ഷകരായിരുന്നു. ഭാരവാഹികളുടെ ഒറ്റ പാനല്‍ അവതരിപ്പിച്ച് ഐകകണ്ഠേനയാണ് തെരഞ്ഞെടുപ്പ് നടന്നത്. തുടര്‍ന്ന് ജലാല്‍ മൈനാഗപ്പള്ളിയുടെ അധ്യക്ഷതയില്‍ നടന്ന സാംസ്കാരിക പരിപാടിയില്‍ സലിം കളക്കര പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

റഹ്മാന്‍ മുനമ്പത്ത്, ഷഫീഖ്, ജെറിന്‍ തുമ്മന്‍ മാത്യ#ു (വൈസ് പ്രസിഡന്റ്്), അലക്സ് കൊട്ടാരക്കര, രാധാകൃഷ്ണന്‍ (ജനറല്‍ സെക്രട്ടറി), യോഹന്നാന്‍ കണ്ടറ, റോബിന്‍ കരുനാഗപ്പള്ളി, നിസാര്‍ പള്ളിക്കശേരില്‍, ജയന്‍ മുസാമിയ (ജോ: സെക്രട്ടറി), ഹസന്‍ കുഞ്ഞ് (ട്രഷറര്‍), ഹരികൃഷ്ണന്‍ (ജോ. ട്രഷറര്‍), ജോര്‍ജ്ജ് കുട്ടി (ജീവകാരുണ്യം), ഷഫീഖ് പുള്ളിയില്‍ (മീഡിയ കണ്‍വീനര്‍), അജയന്‍ കരുനാഗപ്പള്ളി (ആര്‍ട്സ്), നിയാസ് ശാസ്താംകോട്ട (സ്പോര്‍ട്സ്) എന്നിവരാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍.

ഷഫീര്‍, അബ്ദുള്‍ റഷീദ്, നൌഷര്‍ ഇരവിപുരം, ലിയോ പോള്‍, ഷൈന്‍ കരുനാഗപ്പള്ളി, ഫിറോസ് ഖാന്‍, അബ്ദുള്‍ മജീദ്, രാധാകൃഷ്ണന്‍, റിയാസ് പുനലൂര്‍, സുനീര്‍ കൊല്ലം, സിയാദ് ചെറുകളം, ജനിം വട്ടപറമ്പില്‍, സുനീര്‍ കുന്നിക്കോട്, ഖാന്‍ ശൂരനാട്, അബ്ദുള്‍ സലിം, ഷാജി റാവുത്തര്‍, നസീര്‍ ഹനീഫ, നൌഷാദ് കുണ്ടറ എന്നിവരെ നിര്‍വാഹ സമിതി അംഗങ്ങളായി തെരഞ്ഞെടുത്തു.

ജലാല്‍ മൈനാഗപ്പള്ളി, അഷ്റഫ് വടക്കേവിള, ഷാജി കുന്നിക്കോട്, ഷംനാദ് കരുനാഗപ്പള്ളി ,നവാസ് ഖാന്‍ പത്തനാപുരം, ഷാനവാസ് മുനമ്പത്ത്, ഷിഹാബ് കൊട്ടുകാട്, ഇസ്മായില്‍ വാലേത്ത്, ജോര്‍ജ്ജ് കുട്ടി, കമറുദീന്‍ തഴവ, റഷീദ് കഴുക്കോളില്‍,അലക്സ് കൊട്ടാരക്കര, ഷിജു കോശി, അബ്ദുള്‍ സലാം, അഷ്റഫ് ഓച്ചിറ എന്നിവരെ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ കൌണ്‍സില്‍ അംഗങ്ങളായി നിശ്ചയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍