ഈദ് ഗാഹ്: ഒരുക്കങ്ങള്‍ തുടങ്ങി
Monday, September 29, 2014 6:20 AM IST
കുവൈറ്റ്: ഇന്ത്യന്‍ ഇസ്ലാഹി സെന്ററും കേരള ഇസ്ലാമിക് ഗ്രൂപ്പും സംയുക്തമായി പതിനൊന്ന് സ്ഥലങ്ങളില്‍ ഒരുക്കുന്ന ഈദ് ഗാഹുകളുടെ ഒരുക്കങ്ങള്‍ ആരംഭിച്ചു.

കുവൈറ്റില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ പങ്കെടുക്കുന്ന അബാസിയ യുണൈറ്റഡ് സ്കൂള്‍ മൈതാനത്തെ ഈദ് ഗാഹിന് പ്രമുഖ ഖാരിഉം യുവ പ്രാസംഗികനുമായ നൌഷാദ് മദനി കാക്കവയല്‍ നേതൃത്വം നല്‍കും. സാല്‍മിയ പാര്‍ക്കില്‍ സക്കീര്‍ ഹുസൈന്‍ തുവൂര്‍, ജഹറ ഖസ്ര്‍, കെഎഫ്എച്ച് റൌസ് എബൌണ്ട് സമീപത്തെ മസ്റഅ പാര്‍ക്കില്‍ മുഹമ്മദ് അരിപ്ര, ഫഹാഹീല്‍ ബലദിയ പാര്‍ക്കില്‍ അന്‍വര്‍ സയിദ്, മംഗഫ് കേംബ്രിഡ്ജ് സ്കൂളിനു സമീപം സയ്യിദ് അവ്ദു റഹ്മാന്‍ തങ്ങള്‍, മഹബൂല ഗ്രീന്‍ സര്‍ക്കില്‍ ഫുട്ബോള്‍ കോര്‍ട്ടില്‍ ഫൈസല്‍ മഞ്ചേരി, ഹവല്ലി അല്‍ ഉസ്മാന്‍ മ്യൂസിയത്തിന് സമീപം ഇബ്രാഹിം കുട്ടി സലഫി, കുവൈറ്റ് സിറ്റി ബലദിയ പാര്‍ക്കില്‍ അനീസ് ഫാറൂഖി, ഖൈത്താന്‍ ബൂബിയാന്‍ ബാങ്കിന് എതിര്‍വശം കെ.എ സുബൈര്‍, ഫര്‍വാനിയ ദാറുല്‍ ഖുര്‍ ആനിന് സമീപം മൌലവി അബ്ദുനാസര്‍ മുട്ടില്‍, റിഗായി പെട്രോള്‍ പമ്പിന് എതിര്‍വശത്തെ പാര്‍ക്കില്‍ അനീസ് അബ്ദുസലാം എന്നിവര്‍ ഈദ് ഗാഹുകള്‍ക്ക് നേതൃത്വം നല്‍കും. എല്ലാ ഈദ് ഗാഹുകളിലും സ്ത്രീകള്‍ക്ക് പ്രത്യേക സൌകര്യമുണ്ടായിരിക്കും. ഈദ് ഗാഹിനുശേഷം ഉള്‍ഹിയ്യത്ത് കര്‍മവും ഉണ്ടായിരിക്കും. നമസ്കാര സമയം രാവിലെ ആറു മുതല്‍.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍