മലയാളി അസോസിയേഷന്‍ ഓഫ് സൌത്ത് കരോളിന അപ്പ് സ്റേറ്റ് പിക്നിക് ഒക്ടോബര്‍ 26ന്
Monday, September 29, 2014 6:13 AM IST
സൌത്ത് കരോളിന: മലയാളി അസോസിയേഷന് ഓഫ് സൌത്ത് കരോളിന അപ്പ് സ്റേറ്റ് (മാസ്ക് അപ് സ്റേറ്റ്) ഈ വര്‍ഷത്തെ ഫോള്‍ സീസണ്‍ പിക്നിക് ഒക്ടോബര്‍ 26ന് ഗ്രീന്‍വില്ലിലെ ലെഗസി പാര്‍ക്കില്‍ നടക്കും.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പങ്കെടുക്കാവുന്ന കായികതാരങ്ങളും അതോടൊപ്പം നാടന്‍ രീതിയിലുള്ള ലക്ഷുഭക്ഷണവും പിക്നിക്കിന്റെ ഭാഗമായി ഉണ്ടായിരിക്കും. കായിക പരിപാടികളുടെ ഒരുക്കങ്ങള്‍ സിജോ ജോര്‍ജ് പറമ്പത്തും ലഘുഭക്ഷണശാലയുടെ മേല്‍നോട്ടം റെജിയും (ജോണ്‍ മാത്യൂസ്) വഹിക്കും. പിക്നിക് രാവിലെ 10.30ന് ആരംഭിക്കുമെന്ന് പ്രസിഡന്റ് സേതു നായരും ട്രഷറര്‍ ബാബു തോമസും അറിയിച്ചു.