അബുദാബയില്‍ ചിത്രകലാ പ്രദര്‍ശനം നടത്തി
Monday, September 29, 2014 6:12 AM IST
അബുദാബി: ഇന്ത്യന്‍ എംബസിയിലെ ഇന്ത്യാഹൌസില്‍ 'കേരള ഹരിതം' എന്ന പേരില്‍ ചിത്രകലാ പ്രദര്‍ശനം നടത്തി.

ചിത്രപ്രദര്‍ശനം കാണുവാനെത്തിയ അബുദാബി മാര്‍ത്തോമ ഇടവകയുടെ ചെന്നൈ-ബാംഗളൂര്‍ ഭദ്രസാനാധിപന്‍ റൈറ്റ് റവ. ഡോ. ഐസക് ഫിലക്സിനോസ് എപ്പിസ്കോപ്പ, വികാരി റവ. ഫാ. പ്രകാശ് ഏബ്രഹാം, വൈസ് പ്രസിഡന്റ് എം.സി വര്‍ഗീസ്, സെക്രട്ടറി ബിജു പാപ്പച്ചന്‍, ട്രസ്റി കെ.വി ജോസഫ്, ഇന്ത്യന്‍ അംബാസഡര്‍ ടി.പി സീതാറാം തുടങ്ങിയവര്‍ ചിത്രകലാ പ്രദര്‍ശനത്തിന്റെ ആവശ്യകതയെയും ചിത്രകലയില്‍ കൂടി മനുഷ്യനു ലഭിക്കുന്ന അറിവിന്റെ നൂതന മാര്‍ഗങ്ങളെയും അതോടൊപ്പം കലാകാരന്മാരെ പരിപോഷിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പ്രതിപാദിച്ചു.

തുടര്‍ന്ന് അബുദാബി ഇടവകയുടെ മൊമെന്റോ റൈറ്റ് റവ. ഡോ. ഐസ് മാര്‍ ഫിലക്സിനോസ് ഇന്ത്യന്‍ അംബാസഡര്‍ ടി.പി സീതാറാമിന് കൈമാറി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള