എന്‍.കെ. ലൂക്കോസ് വോളിബോള്‍: റോക്ക്ലാന്റ് സോള്‍ജിയേഴ്സ് ചാമ്പ്യന്‍മാര്‍
Monday, September 29, 2014 5:20 AM IST
സഫേണ്‍, ന്യൂയോര്‍ക്ക്: ആതിഥേയരായ റോക്ക്ലാന്റ് സോള്‍ജിയേഴ്സ് (എ) ടൊറന്റോ സ്റാലിയന്‍സിനെ തുടര്‍ച്ചയായ രണ്ടു സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി ഒമ്പതാമത് എന്‍.കെ. ലൂക്കോസ് വോളിബോള്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായി.

കളിക്കളത്തില്‍ നിറഞ്ഞു കളിച്ച റോക്ക്ലാന്റ് സോള്‍ജിയേഴ്സ് ആദ്യ സെറ്റ് ആനായാസം നേടിയപ്പോള്‍ രണ്ടാമത്തെ സെറ്റ് സ്റാലിയന്‍സിന് അനുകൂലമായാണ് മുന്നേറിയത്. എന്നാല്‍ അവസാനഘട്ടത്തില്‍ സോള്‍ജിയേഴ്സ് മുന്നേറുകയും ടൊറന്റോയുടെ പിഴവുകള്‍ സ്കോര്‍ ആക്കുകയും ചെയ്തു. ചെറുപ്പക്കാര്‍ അണിനിരന്ന സോള്‍ജിയേഴ്സ് കൈമെയ് മറന്നു കളിച്ചപ്പോള്‍ വിവിധ പ്രായക്കാര്‍ അടങ്ങിയ ടൊറന്റോ ടീമിനു പിടിച്ചുനില്ക്കാനായില്ല. മികവുറ്റ കളിക്കാര്‍ അവിടെയുണ്ടായിട്ടും പ്രായത്തിന്റെ പ്രസരിപ്പും ഊര്‍ജ്ജസ്വലതയും ജാഗ്രതയും റോക്ക്ലാന്റിനായിരുന്നു.

അടുത്തവര്‍ഷത്തെ ടൂര്‍ണമെന്റ് ലേബര്‍ ഡേ വീക്കെന്‍ഡില്‍ ഷിക്കാഗോയിലായിരിക്കും. ബസ്റ് ഒഫന്‍സീവ് പ്ളെയര്‍ റോക്ക്ലാന്റിലെ ജോണ്‍ മാത്യുവാണ്. പ്രസാദ് ജയിംസ് (സിത്താര്‍ പാലസ്) ട്രോഫി സമ്മാനിച്ചു.

ബസ്റ് സെറ്റര്‍ റോക്ക്ലാന്റ് കൌമാര പ്രതിഭ അലോഷ് അലക്സ് ആണ്. അലക്സ് തോമസിന്റേയും ലൈസി അലക്സിന്റേയും പുത്രന്‍. മേരിക്കുട്ടി കണ്ടാരപ്പള്ളില്‍, ജയിംസ് എന്നിവര്‍ ട്രോഫി സമ്മാനിച്ചു.

ബസ്റ് ഡിഫന്‍സീസ് പ്ളെയര്‍ ടൊറന്റോയുടെ ജോ കോട്ടൂരിന് കാരാവല്ലി റെസ്റ്റോറന്റിന്റെ റോയി ട്രോഫി സമ്മാനിച്ചു. മോസ്റ് വാല്യുവബിള്‍ പ്ളെയര്‍ റോക്ക്ലാന്റിന്റെ ജോര്‍ജ് മുണ്ടന്‍ചിറയ്ക്ക് ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജയിംസ് ഇളംപുരയിടത്തില്‍ ട്രോഫി നല്‍കി

റണ്ണര്‍ അപ്പ് ട്രോഫിയും ജേതാക്കള്‍ക്കുള്ള ട്രോഫിയും റോക്ക്ലാന്റ് സോള്‍ജിയേഴ്സ് സ്പോര്‍ട്സ് ക്ളബ് പ്രസിഡന്റ് ജിജി ജോര്‍ജ് നല്‍കി. അകാലത്തില്‍ അന്തരിച്ച എന്‍.കെ. ലൂക്കോസിന്റെ ഓര്‍മ്മകള്‍ തുടിച്ചുനിന്ന അന്തരീക്ഷത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ ഉഷ നടുപ്പറമ്പില്‍ റോക്ക്ലാന്റ് കമ്യൂണിറ്റി കോളജിന്റെ ഫീല്‍ഡ് ഹൌസില്‍ (ഇന്‍ഡോര്‍ സ്റ്റേഡിയം) ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. അവരുടെ മക്കളായ സെറീന, സിറില്‍ എന്നിവരും എന്‍.കെ.ലൂക്കോസ് നടുപ്പറമ്പില്‍ ഫൌണ്േടഷന്‍ പ്രസിഡന്റ് ജോര്‍ജ് നടുപ്പറമ്പില്‍, സെക്രട്ടറി ജോര്‍ജ് കാനാട്ട്, ട്രഷറര്‍ സിബി കദളിമറ്റം, ലൂക്കോസിന്റെ സഹോദരങ്ങളായ ജോമോന്‍, ബിജു, മനോജ്, സഞ്ജയ്, മേരിക്കുട്ടി ജയിംസ്, ഫില്‍മോന്‍ ജയിംസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

ടൂര്‍ണമെന്റ് കമ്മിറ്റി കണ്‍വീനര്‍ സുബിന്‍ മുട്ടത്ത് സ്വാഗതം ആശംസിച്ചു. അമേരിക്കയില്‍ നിന്നും കാനഡയില്‍നിന്നുമുള്ള പത്തു ടീമുകള്‍ അണിനിരന്ന ടൂര്‍ണമെന്റ് കായിക രംഗത്തോട് മലയാളികളില്‍ വളര്‍ന്നുവരുന്ന വര്‍ദ്ധിച്ച താത്പര്യത്തെയാണ് ചൂണ്ടിക്കാട്ടുന്നതെന്ന് സുബിന്‍ പറഞ്ഞു. ഗ്രാന്റ് സ്പോണ്‍സറായി ടൂര്‍ണമെന്റ് ഏറ്റെടുത്ത് നടത്തുന്ന റോക്ക്ലാന്റ് സോള്‍ജിയേഴ്സ് സ്പോര്‍ട്സ് ക്ളബിനോടും നടുപ്പറമ്പില്‍ ഫൌണ്േടഷനോടും പ്രത്യേക നന്ദി പറഞ്ഞു

ചിക്കാഗോ കൈരളി ലയണ്‍സ്, ഡാളസ് സ്പൈക്കേഴ്സ്, ഗാര്‍ഡന്‍ സ്റ്റേറ്റ് സിക്സേഴ്സ്, ന്യൂയോര്‍ക്ക് കേരളാ സ്പൈക്കഴേസ്, ഫിലഡല്‍ഫിയ സ്റാഴ്സ്, ടാമ്പാ ടൈഗേഴ്സ്, ടൊറന്റോ സ്റാലിയന്‍സ്, വാഷിംഗ്ടണ്‍ കിംഗ്സ്, റോക്ക്ലാന്റ് സോള്‍ജിയേഴ്സ് എ.ബി ടീമുകള്‍ ആണ് മാറ്റുരച്ചത്.

രണ്ടു പൂളിലായി നടന്ന മത്സരത്തില്‍ സെമിയില്‍ റോക്ക്ലാന്റും ഡാളസും ഏറ്റുമുട്ടി. ടാമ്പായും ടൊറന്റോയും പൂള്‍ ബിയിലും. പ്രാരംഭ മത്സരത്തില്‍ റോക്ക്ലാന്റും ടൊറന്റോയും ഏറ്റുമുട്ടിയിരുന്നു. അപ്പോള്‍ വിജയിച്ച റോക്ക്ലാന്റ് ഫൈനലിലും വിജയം ആവര്‍ത്തിച്ചു. ജേതാക്കളായ റോക്ക് ലാന്‍ഡ് സോള്‍ഡിയേഴ്സില്‍ സിനൊ ജോസഫ്,. അരുണ്‍ തോമസ്, സജിന്‍ തോമസ്, ജ്യോതിസ് ജേക്കബ്, സുനു കോശി, ജോണ്‍ മാത്യു, ജോര്‍ജ് മുണ്ടഞ്ചിറ, അലോഷ് അലക്സ് എന്നിവരാണു അണി നിരന്നത്

ജോര്‍ജ് ഫെറ്റ്സിന്റെ നേതൃത്വത്തില്‍ റഫറിമാരായി ഒമ്പതു പേരുണ്ടായിരുന്നു. പൂജ അഗസ്റിന്‍, ജീസസ് വിന്‍സെന്റ് എന്നിവരായിരുന്നു എംസിമാര്‍. ക്രിസ്റി മുണ്ടന്‍ചിറ, മറീന തോട്ടക്കര എന്നിവര്‍ സ്കോര്‍ റിക്കോര്‍ഡ് ചെയ്തു. ഷാജന്‍ തോട്ടക്കര, പയസ് ജോണ്‍, സിബി കദളിമറ്റംഎന്നിവരായിരുന്നു കോര്‍ഡിനേറ്റര്‍മാര്‍. രാവിലെ മത്സരം തുടങ്ങിയതുമുതല്‍ രാത്രി എട്ടിനു കളി അവസാനിക്കുന്നതുവരെ വമ്പിച്ച ജനാവലി സദസ്യരായുണ്ടായിരുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം