തോമസ് ഏബ്രഹാം കോട്ടയത്ത് നിര്യാതനായി
Saturday, September 27, 2014 8:51 AM IST
ന്യൂയോര്‍ക്ക് : യോങ്കേഴ്സിലെ ബീബീസ് റസ്ററന്റ് ഉടമയും അമയന്നൂര്‍ വള്ളിക്കാട്ടിലായ ഞാറക്കല്‍ കുടുംബാംഗവുമായ തോമസ് ഏബ്രഹാം (ബേബി-63) കോട്ടയത്ത് മാലത്തുള്ള വസതിയില്‍ നിര്യാതനായി. സംസ്കാരം അരീപറമ്പ് സെന്റ് മേരീസ് യാക്കോബായ സുറിയാനിപ്പള്ളിയില്‍ പിന്നീട്.

പരേതന്‍ യോങ്കേഴ്സിലെ പാര്‍ക്ക്ഹില്‍ സെന്റ് ഗ്രിഗോറിയോസ് പള്ളി ഇടവകാംഗമായിരുന്നു. അമയന്നൂര്‍ ഓമത്തിലായ പന്തല്‍മാക്കന്‍ ലീലാമ്മയാണ് ഭാര്യ. മക്കള്‍: എബി തോമസ്, ലിബി തോമസ്. മരുമകള്‍: അനീഷ. എമ്മ കൊച്ചുമകളുമാണ് (എല്ലാവരും ന്യൂയോര്‍ക്ക്).

പാര്‍ക്ക്ഹില്‍ സെന്റ് ഗ്രിഗോറിയോസ് പള്ളി വികാരി റവ.ഫാ. നൈനാന്‍ , ടി. ഈശോ പരേതനന്റെ നിര്യാണത്തില്‍ അനുശോചിച്ചു. ബിജു ചെറിയാന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം