കരുണയുടെ 21-ാമത് വാര്‍ഷിക കൂട്ടായ്മ ഒക്ടോബര്‍ 11 ന്
Saturday, September 27, 2014 8:20 AM IST
ന്യൂയോര്‍ക്ക്: കാരുണ്യം തേടി എത്തുന്നവര്‍ക്ക് കരുണ ചാരിറ്റീസ് നല്‍കി വരുന്ന സേവനം ഇന്ന് ആഗോള പ്രശസ്തമാണ്. ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, കണക്ടിക്കട്ട് സ്റേറ്റുകളിലെ ഉദാരമതികളും അനുകമ്പാ ദീനരുമായവരുടെ 21-ാമത് കൂട്ടായ്മ ഒക്ടോബര്‍ 11 ന് (ശനി) വൈകുന്നേരം അഞ്ചിന് യോങ്കേഴ്സില്‍ നടത്തുന്നു. 22 മേയര്‍ അവന്യു, യോങ്കേഴ്സിലെ നേഹപാലസ് ആണ് വേദി.

കുടുംബ സൌഹൃദ കലാപരിപാടികള്‍, ഡിന്നര്‍, ഡയമണ്ട് നെക്ലസ് റാഫിള്‍, അനുമോദന സമ്മാനങ്ങള്‍ എന്നിവ കൊണ്ട് 21-ാമത് കരുണ ചാരിറ്റി ഫണ്ട് സഹകരണ സംരഭം വ്യത്യസ്തമായ ഒരു കുടുംബ കൂട്ടായ്മയാകും.

ദുഃഖം അനുഭവിക്കുന്നവരോടുളള നമ്മുടെ കടപ്പാടിന് പൂര്‍ണമായും പരിഹാരം കാണാനാവില്ല. എന്നാല്‍ കുറച്ച് പേര്‍ക്കെങ്കിലും അസുഖത്തില്‍ നിന്നും പട്ടിണിയില്‍ നിന്നും മുക്തിയും സമാധാനവും പ്രദാനം ചെയ്യാന്‍ കഴിയുന്നത് ഏവരുടേയും കടമയാണ്.

സങ്കടക്കാരുടെ എഴുത്തുകളും അപേക്ഷയും ധാരാളം ലഭിക്കുന്നതായി ലില്ലിക്കുട്ടി ഇല്ലിക്കല്‍ പറഞ്ഞു. പണമായും വസ്തുക്കളായും ഒരു മില്യന്‍ ഡോളറില്‍ അധികം സംഭാവനയാണ് കരുണ ചാരിറ്റിയുടെ വിവിധ ചാപ്റ്ററുകളിലൂടെ സമാഹരിച്ച് നല്‍കിയത്. ആഫ്രിക്ക, ഇന്ത്യ, അമേരിക്ക എന്നീ രാഷ്ട്രങ്ങളില്‍ ചികിത്സ, ഭക്ഷണം, വസ്ത്രം, ഔഷധം, വിദ്യാഭ്യാസം, വിവാഹം എന്നീ ആവശ്യങ്ങള്‍ക്ക് ജീവിതം വഴിമുട്ടിയവര്‍ക്കാണ് കരുണയുടെ കാരുണ്യം കൈത്താങ്ങ് ആയത്.

റിപ്പോര്‍ട്ട്: ബി. അരവിന്ദാക്ഷന്‍