ഉത്സവമായി മുസഫ എന്‍പിസിസി കൈരളി 'ഓണാഘോഷം 2014'
Saturday, September 27, 2014 8:00 AM IST
അബുദാബി: മുസഫ കൈരളി കള്‍ച്ചറല്‍ ഫോറം (എന്‍പിസിസി) ഓണാഘോഷം 2014, മഹാബലി, പുലികളി, ചെണ്ടമേളം, പൂക്കാവടി, തൈയ്യങ്ങള്‍, കരകാട്ട്, വള്ളംകളി, വര്‍ണാഭമായ കുടകള്‍ എന്നിവയുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രയില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

മയാളികള്‍ക്ക് പുറമേ അറബി, പാക്കിസ്ഥാന്‍, ബംഗ്ളാദേശ്, ഫിലിപ്പൈന്‍സ്, ഇന്ത്യയിലെ വിവിധ സംസ്ഥാന തൊഴിലാളികള്‍ തുടങ്ങിയവര്‍ വലിയ ആഘോഷമാക്കി മാറ്റി.

തുടര്‍ന്നു നടന്ന കലാപരിപാടിയില്‍ തിരുവാതിര, തനൊറ ഡാന്‍സ് (ഈജിപ്റ്റ്), ഫയര്‍ ഡാന്‍സ്, ക്ളാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക്ക് ഡാന്‍സ് ഗാനമേള എന്നിവ ആഘോഷങ്ങള്‍ക്ക്

കൊഴുപ്പേകി. കൈരളി കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് മുസ്തഫ മാവിലായിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്കാരിക സമ്മേളനത്തില്‍ മുഹമ്മദ് ഷഹിദ് ആലം (സെക്കന്റ് സെക്രട്ടറി- ഇന്ത്യന്‍ എബസി) ഉദ്ഘടനം ചെയ്തു. അക്കില്‍ മാദി (എന്‍പിസിസി സിഇഒ), മുത്താസം (എന്‍പിസിസി) ഐസ്സി, കെഎസ്സി, ശക്തി പ്രസിഡന്റുമാര്‍, കൈരളി രക്ഷാധികാരി വര്‍ക്കല ദേവകുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

34 വര്‍ഷക്കാലത്തോളമുള്ള പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കൈരളിയുടെ സ്ഥാപക മെംബറും, മുന്‍ കൈരളി പ്രസിഡന്റുമായ ടെറന്‍സ് ഗോമസിന് എന്‍പിസിസി സിഇഒ ഉപഹാരം നല്‍കി. കൈരളി സെക്രട്ടറി അനില്‍കുമാര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി കോശി നന്ദിയും പറഞ്ഞു. ശാന്തകുമാര്‍, അനില്‍ പുത്തുര്‍, മുഹമ്മദ് കുഞ്ഞി, രാജന്‍ ഇസ്മായില്‍, ഹരിസ്, ശ്രീജിത്ത് അജി, സിറാജ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള