പിറവം വര്‍ഷിക സംഗമം ഒക്ടോബര്‍ 18 ന്
Saturday, September 27, 2014 7:59 AM IST
ന്യൂയോര്‍ക്ക്: പിറവത്തും പരിസരത്തുമുള്ള വടക്കേ അമേരിക്കയിലെ നിവാസികള്‍ ഒത്തുകൂടുന്നു. പിറവം നേറ്റീവ് അസോസിയേഷന്റെ ഈവര്‍ഷത്തെ വാര്‍ഷിക സംഗമം ഒക്ടോബര്‍ 18ന് (ശനി) വൈകിട്ട് 5.30ന് ന്യൂയോര്‍ക്കിലെ ഫ്ളോറല്‍ പാര്‍ക്കിലുള്ള ടൈസന്‍ സെന്ററില്‍ (26 ച ഠ്യീി അ്ല, എഹീൃമഹ ജമൃസ, ചഥ 11003) വിവിധ പരിപാടികളോടുകൂടി ആഘോഷിക്കുന്നു.

പിറവം നിവാസികളായ അംഗങ്ങളുടെ പ്രവര്‍ത്തനങ്ങളെ ആദരിക്കുന്ന ചടങ്ങും 'പിറവത്ത് എന്തുണ്ട് വിശേഷം' എന്ന പ്രത്യേക പരിപാടിയും ഉണ്ടായിരിക്കും. സ്നേഹവിരുന്നോടെ ചടങ്ങുകള്‍ സമാപിക്കും. ഈ സൌഹൃദ കൂട്ടായ്മയിലേക്ക് പറവം നിവാസികളായ ഏവരേയും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബാബു തുമ്പയില്‍ (പ്രസിഡന്റ്) 917 456 6359, ജയ്നമ്മ പെരുമ്പളത്ത് (സെക്രട്ടറി) 718 468 9189.

റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം