ഉല്ലാസിന് നവയുഗം ചികിത്സാ സഹായം നല്‍കി
Saturday, September 27, 2014 7:58 AM IST
ദമാം: ഇരുവൃക്കകളും തകരാറിലായി ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന പത്തനംതിട്ടജില്ലയിലെ തിരുവല്ല, മഞ്ചാടി മൈലംമൂട്ടില്‍ ഉല്ലാസിന് (39) നവയുഗം സാംസ്കാരിക വേദി ദമാം സെന്‍ട്രല്‍ യൂണിറ്റിന്റെ ചികിത്സ സഹായം

സിപിഐ തിരുവല്ല മണ്ഡലം സെക്രട്ടറി സി.ടി. തോമസ് ഉല്ലാസിന് നല്‍കി. കുടുംബത്തിന്റെ അത്താണിയായ ഉല്ലാസ് ഓട്ടോ ഓടിച്ചാണ് കുടുംബം പുലര്‍ത്തുന്നത്. ശ്വാസകോശ സംബന്ധമായ രോഗം കൂടി ഉള്ളതിനാല്‍ വൃക്ക മാറ്റി വയ്ക്കാനും കഴിയുന്നില്ല, ഒന്നിടവിട്ട ദിവസങ്ങളിലെ ഡയാലിസിലൂടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.

നവയുഗം സാംസ്കാരിക വേദി ദമാം സെന്‍ട്രല്‍ യൂണിറ്റിന്റെ ചികിത്സാ സഹായം ഉല്ലാസിന്റെ വീട്ടിലെത്തി നല്‍കി. നവയുഗം വൈസ് പ്രസിഡന്റ് സഫിയ അജിത് സിപിഐ പ്രവര്‍ത്തകരായ സന്തോഷ്, കെ. രാജന്‍, വിജയമ്മ ഭാസ്കര്‍, കെ.എന്‍. ഭാസ്കര്‍, രാജു കൊടിയത്ത്, സുജാത രാജന്‍, ലത ഉല്ലാസ് എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം