കുവൈറ്റില്‍ ബസ് മറിഞ്ഞ് അഞ്ച് മരണം
Saturday, September 27, 2014 7:56 AM IST
കുവൈറ്റ്: കുവൈറ്റില്‍ ബസ് മറിഞ്ഞ് അഞ്ചു പേര്‍ മരിച്ചു. ഫഹാഹീല്‍ റൂട്ടിലോടുന കെജിഎല്‍ കമ്പനിയുടെ 102 -ാം നമ്പര്‍ ബസാണ് അപകടത്തില്‍പെട്ടത്.

സിറ്റിയില്‍ നിന്നും ഫഹാഹീലിലേക്ക് പോകുകയായിരുന്ന ബസിന്റെ മുന്‍വശത്തെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ടതാണ് അപകട കാരണം. തെറിച്ചു വീണ യാത്രക്കാരുടെ ദേഹത്തേക്ക് ബസ് മറിഞ്ഞതാണ് മരണ സംഖ്യ കൂടാന്‍ കാരണമായതെന്നാണ് ദൃക്സാക്ഷികള്‍ നല്‍കുന്ന വിവരം.

പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി അപകടത്തില്‍പെട്ടവരെയും പരിക്കേറ്റവരെയും അധാന്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണെന്നാണ് ആശുപത്രിയില്‍നിന്നുള്ള വിവരം. അപകടത്തില്‍ മലയാളികളും ഉള്‍പ്പെട്ടതായി പറയുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍