ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഉജ്ജ്വല സ്വീകരണം
Saturday, September 27, 2014 7:56 AM IST
ന്യൂയോര്‍ക്ക്: അഞ്ചു ദിവസത്തെ അമേരിക്കന്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ന്യുയോര്‍ക്കില്‍ ഉജ്ജ്വല സ്വീകരണം. ജെഎഫ്കെ ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയെ അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ടി. ജയ്ശങ്കര്‍, കോണ്‍സുലര്‍ ജനറല്‍ ഓഫ് ഇന്ത്യ, യുഎന്നിലെ ഇന്ത്യന്‍ അംബാസിഡര്‍ അശോക് മുഖര്‍ജി, ഇന്ത്യന്‍ അമേരിക്കന്‍ കമ്യൂണിറ്റി നേതാക്കള്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.

പ്ളക്കാര്‍ഡുകളുമേന്തി ഇന്ത്യന്‍ പ്രവാസി സമൂഹം അദ്ദേഹത്തെ എതിരേറ്റു. മോദി താമസിക്കുന്ന ഹോട്ടലിന് മുമ്പിലെത്തിയ ഇന്ത്യന്‍ അമേരിക്കന്‍ അംഗങ്ങളെ പ്രധാനമന്ത്രി കൈവീശി അഭിവാദ്യം ചെയ്തു.

തുടര്‍ന്ന് ന്യൂയോര്‍ക്ക് മേയറുമായി ഇന്ത്യന്‍ പ്രധാനമന്ത്രി വൈകിട്ട് കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിന് പ്രൊട്ടോക്കോള്‍ അനുസരിച്ചുളള അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ മാത്രമാണ് ജെഎഫ്കെ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നിരുന്നത്. മോദിയുമായി കൂടിക്കാഴ്ച നടത്തിയ അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന നേതാവും ന്യുയോര്‍ക്ക് മേയറായിരുന്നു.

വരുംദിവസങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റ,് വൈസ് പ്രസിഡന്റ് എന്നിവര്‍ ഒരുക്കുന്ന വിരുന്നു സല്‍ക്കാരങ്ങളിലും ചര്‍ച്ചകളിലും മോദി പങ്കെടുക്കും.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍