ഡാളസ് സൌഹൃദ വേദിയുടെ ഓണാഘോഷം മധുരിതമായി
Saturday, September 27, 2014 7:53 AM IST
ഡാളസ്: ഡാളസ് സൌഹൃദ വേദി കരോള്‍ട്ടണിലുള്ള സെന്റ് ഇഗ്നേഷ്യസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ആഘോഷിച്ചു. സ്നേഹ ജോര്‍ജ് ആലപിച്ച ദേശഭക്തി ഗാനത്തോടെ ഓണപരിപാടികള്‍ക്ക് തുടക്കമിട്ടു. എംസിമാരായ സുനിത ജോര്‍ജ്, ആര്യ അജയ എന്നിവര്‍ പ്രസിഡന്റിനെയും വിശിഷ്ടാതിഥിതിയയുെം സ്റേജിലേക്ക് ക്ഷണിച്ചു. തുടര്‍ന്ന് സെക്രട്ടറി അജയകുമാര്‍ ഓണാശംസ നേര്‍ന്നു വേദിയില്‍ ആഗതരായവരെ സ്വാഗതം ചെയ്തു. പ്രകാശനം ചെയ്യപ്പെട്ട പുതിയ കവിത, സാഹിത്യ കൃതികളുടെ രചയിതാക്കളായ ജോസന്‍ ജോര്‍ജ്, മീനു എലിസബത്ത് എന്നിവരെ സൌഹൃദ വേദിയുടെ അഭിനന്ദങ്ങള്‍ അറിയിച്ചു.

പ്രസിഡന്റ് എബി തോമസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പ്രവാസി മലയാളികളുടെ ആദരണീയനായ ഏബ്രഹാം തെക്കേമുറി ഓണാഘോഷ പരിപാടികള്‍ നിലവിളക്ക് തെളിച്ച് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. വേള്‍ഡ് മലയാളിയുടെ ഗ്ളോബല്‍ സംഘാടകന്‍ ജോണ്‍സണ്‍ തലച്ചല്ലൂര്‍ തിരുവോണ ആശംസകള്‍ അറിയിച്ചു. പഞ്ചവാദ്യമേളങ്ങളുടെയും ചെണ്ട മേളങ്ങളുടെയും താലപൊലി എന്തിയ കുടുംബിനികളുടെയും അകമ്പടിയോടു കൂടി മാവേലി എഴുന്നള്ളത്തു നടത്തി. സൌഹൃദ വേദി സംഘാടകര്‍, വിശിഷ്ട അതിഥി എന്നിവര്‍ മാവേലിയെ സ്റേജിലേക്ക് ആനയിച്ചു. മാവേലി പ്രജകള്‍ക്ക് ഒണാശംസകള്‍ നേര്‍ന്നു.

തിരുവാതിര കളിയിലൂടെ കലാപരിപാടികള്‍ക്ക് തുടക്കമായി. യുവ സുന്ദരികള്‍ വളരെ ഭംഗിയോടും ചിട്ടയോടും അവതരിപ്പിച്ച തിരുവാരിത കാണികളുടെ പ്രശംസ പിടിച്ചു പറ്റി. സുകു വര്‍ഗീസ്, സുനിത ജോര്‍ജ്, ഡോണ ജോസ്, നടാഷ കൊക്കൊടില്‍ തുടങ്ങിയവരുടെ പാട്ടുകളും, റിഥം സ്കൂള്‍ ഓഫ് ഡാന്‍സ്, ഇന്‍ഫുഷെഡ് പെര്‍ഫോര്‍മെന്‍സ് ആര്‍ട്സ് ഗരണ്ട് എന്നീ സ്കൂളുകള്‍ അവതരിപ്പിച്ച അതിശയിപ്പിക്കുന്ന ഡാന്‍സുകളും ഓണാഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടി.

ബാല കലാതിലകം നാട്ടാഷ കൊക്കൊടിലിന്റെ നൃത്ത ലോകത്തെ വെല്ലുന്ന രീതിയിലുള്ള ശാസ്ത്രീയ നൃത്തങ്ങള്‍ കാണികളെ അത്ഭുതപ്പെടുത്തി. സെക്രട്ടറി അജയകുമാറിന്റെ കവിതയും സഹൃദ വേദി അംഗമായ എലിസബത്ത് കൊക്കൊടിലിന്റെ സ്വയം രചിച്ച കവിതയും സദസിനു പുതുമയേകി. ജിമ്മി,ഷൈനി ദമ്പതികള്‍ ആലപിച്ച യുക്മ ഗാനം ശ്രോതാക്കളുടെ നീണ്ട കൈയടി ഏറ്റുവാങ്ങി.

ജാതി മത ഭേദമെന്യെ ഡാളസിലുള്ള എല്ലാ മലയാളികളെയും ഒരു കുടക്കീഴില്‍ അണിനിരത്താനും നമ്മുടെ നാടിന്റെ ഭാഷയും സംസ്കാരവും നിലനിര്‍ത്താനും വരും തലമുറയ്ക്ക് കൈമാറാനും രൂപം കൊണ്ട ഡാളസ് സൌഹൃദ വേദിയുടെ ഓണാഘോഷ പരിപാടികള്‍ കാണികളും അതിഥികളായി എത്തിയ കലാ സാംസ്കാരിക നേതാക്കളും നൂറു ശതമാനം ശ്രേഷ്ടമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: പി.പി.ചെറിയാന്‍