ജോസ് പിന്റോ സ്റീഫന്‍ ഇന്തോ അമേരിക്കന്‍ പ്രസ്ക്ളബ് ഡയറക്ടര്‍ ബോര്‍ഡ് അംഗം
Saturday, September 27, 2014 3:12 AM IST
ന്യൂയോര്‍ക്ക്: അമേരിക്കയിലെ സ്വതന്ത്ര പത്രപ്രവര്‍ത്തകനായ ജോസ് പിന്റോ സ്റീഫനെ ഇന്തോ അമേരിക്കന്‍ പ്രസ്ക്ളബിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി തെരഞ്ഞെടുത്തു. ഐക്യരാഷ്ട്രസഭയുടെയും കോണ്‍സുലേറ്റിന്റെയും യുഎന്‍ സംഘടനകളുടെയും ഉന്നതതല സമ്മേളനങ്ങളിലും ചലച്ചിത്രമേളകളിലും സ്ഥിരം സാന്നിധ്യമാണ് അദ്ദേഹം. അമേരിക്കയിലെത്തി ഹെല്‍ത്ത് കെയര്‍ മേഖലയില്‍ ജോലി ചെയ്ത ശേഷമാണ് സ്വതന്ത്രപത്രപ്രവര്‍ത്തനത്തിലേക്കു തിരിഞ്ഞത്. വിവിധ വിഷയങ്ങളില്‍ നിരവധി ലേഖനങ്ങളാണ് അദ്ദേഹത്തിന്റേതായി ഓണ്‍ലൈന്‍, അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുളളത്.

ഇപ്പോള്‍ ഒരു ഗവേഷണ സ്ഥാപനത്തില്‍ ജോലി ചെയ്തു വരുകയാണ് ജോസ്. തിരുവനന്തപുരം കൊച്ചുവേളി സ്വദേശിയായ ജോസ് പിന്റോ സോഷ്യോളജിയില്‍ ബരുദാനന്തര ബിരുദധാരിയാണ്. വെട്ടുകാട് സെന്റ് മേരീസ് ഹൈസ്കൂള്‍, തുമ്പ സെന്റ് സേവിയേഴ്സ് കോളജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, ലയോള കോളേജ് എന്നിവിടങ്ങളിലാണ് പഠനം പൂര്‍ത്തിയാക്കിയത്. തിരുവനന്തപുരത്തെ ട്രേഡ് വിംഗ്സ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ട്രാവല്‍ ആന്‍ഡ് ടൂറിസം സ്റഡീസില്‍ നിന്ന് ട്രാവല്‍ ആന്‍ഡ് ടൂറിസത്തില്‍ ഡിപ്ളോമയും നേടിയിട്ടുണ്ട്. എന്‍ജിഒകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം കേരളത്തിനകത്തും പുറത്തുമായി നിരവധി പരീശീലന പരിപാടികളിലും കോണ്‍ഫറന്‍സുകളിലും പങ്കെടുത്തിട്ടുണ്ട്. ജെസ്യൂട്ട് പ്രീസ്റ്സ് എന്ന സംഘടനയില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച ജോസ് ഓള്‍ ഇന്ത്യ കാത്തലിക് യൂണിവേഴ്സിറ്റി ഫെഡറേഷനിലും സജീവമായി പ്രവര്‍ത്തിച്ചിരുന്നു. താത്ക്കാലികമായി എയര്‍ ഇന്ത്യയിലും തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഒരു ഇന്‍ര്‍നാഷണല്‍ ചാര്‍ട്ടര്‍ ഫളൈറ്റ് കമ്പനിയുടെ പ്രാദേശിക ഓഫീസിലും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. ഹെല്‍ത്ത് കെയര്‍ മേഖലയില്‍ ജോലി ചെയ്യുന്ന സമയത്ത് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. കൂടാതെ വാഷിംഗ്ടണ്‍ ഡിസിയിലെയും മസാച്ചുസെറ്റ്സിലെയും ദേശീയതല കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിച്ചിട്ടുണ്ട്.

ന്യൂജഴ്സി മുന്‍ ഗവര്‍ണര്‍ ജോണ്‍ കോര്‍സോണ്‍, അമേരിക്കന്‍ സെനറ്റര്‍ റോബര്‍ട്ട് മെനെന്‍ഡസ് എന്നിവര്‍ക്കു വേണ്ടിയും ബെര്‍ഗന്‍ കൌണ്ടി എക്സിക്യൂട്ടീവ്, ഫ്രീഹോള്‍ഡേഴ്സ് ഓഫ് ബെര്‍ഗന്‍ കൌണ്ടി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ചുക്കാന്‍ പിടിക്കാനും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും ജോസ് പിന്റോ സജീവമായി രംഗത്തുണ്ടായിരുന്നു.